Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീട്ടമ്മയുടെ പീഡന പരാതി വ്യാജം; പരിക്കേറ്റത് പരിചയക്കാരനായ കുടുംബനാഥനുമായുള്ള കശപിശയിൽ; ജാമ്യത്തിലിറങ്ങിയ നെല്ലിക്കുഴി പഞ്ചായത്തംഗം ഷാജഹാൻ വട്ടക്കുടിക്ക് പറയാനുള്ളത്

വീട്ടമ്മയുടെ പീഡന പരാതി വ്യാജം; പരിക്കേറ്റത് പരിചയക്കാരനായ കുടുംബനാഥനുമായുള്ള കശപിശയിൽ; ജാമ്യത്തിലിറങ്ങിയ നെല്ലിക്കുഴി പഞ്ചായത്തംഗം ഷാജഹാൻ വട്ടക്കുടിക്ക് പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:നാൽപ്പത് വർഷത്തോളം പരിചയക്കാരായ കൂടുംബനാഥനുമായി വാക്കേറ്റത്തെത്തുടർന്നുണ്ടായ കശപിശയിലാണ് തനിക്ക് പരിക്കേറ്റതെന്നും ഈ സാഹചര്യത്തിൽ പൊലീസ് നടപടിയിൽ നിന്നും രക്ഷിക്കാനെന്ന വ്യാജേന പ്രാദേശിക സി പി എം നേതൃത്വം വീട്ടമ്മയെ ക്കൊണ്ട് പീഡിപ്പിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി തനിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നെന്ന് നെല്ലിക്കുഴി പഞ്ചായത്തംഗം ഷാജഹാൻ വട്ടക്കുടി.

കോതമംഗലം പൊലീസ് ചാർജ്ജ് ചെയ്ത സത്രീപീഡനകേസിൽ പ്രതിയായ ഷാജഹാൻ 33 ദിവസത്തോളം നീണ്ടുനിന്ന ഒളിവ് ജീവിതത്തിന് ശേഷമാണ് ഇന്ന് ഉച്ചയോടെ കോതമംഗലത്തെത്തിയത്.ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയശേഷം നടപടികൾ പൂർത്തീകരിക്കുന്നതിനായി കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഷാജഹാൻ മറുനാടനോട് പ്രതികരിച്ചത്.

സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത് കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ ചികത്സയിൽക്കഴിഞ്ഞിരുന്ന ആശുപത്രിയിൽ നിന്നും ഷാജഹാൻ മുങ്ങുകയായിരുന്നെന്നായിരുന്നു പൊലീസ് നേരത്തെ പുറത്ത് വിട്ട വിവരം. നെല്ലിക്കുഴിയിൽ അർദ്ധരാത്രിയിൽ അയൽവീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയിൽ തിരിച്ചെത്തുകയും തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുകയും ഷാജഹാൻ ആശുപത്രിയിൽ നിന്നും രക്ഷപെട്ടതായിപറയപ്പെടുന്ന സംഭവത്തിൽ എൽ ഡി എഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മറ്റി പൊലീസിനെകുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

സംഭവസ്ഥതലത്തുനിന്നും പഞ്ചയത്ത് മെമ്പറെ കസ്റ്റഡിയിൽ എടുത്തതായി കോതമംലം എസ് ഐ അറിയിച്ചതായി എൽ ഡി എഫ് നെല്ലിക്കുഴി പഞ്ചായത്ത് നേതൃത്വം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോതമംഗലം പ്രസ്സ് ക്ലെബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.ഇക്കാര്യത്തിൽ പ്രതികരണമാരഞ്ഞപ്പോൾ മെമ്പറെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല എന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതോടെ ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ പ്രതിരോധത്തിലായി.ഷാജഹാൻ അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും രേഖാമൂലം ഡിസ്ചാർജ്ജ് വാങ്ങിയാണ് സ്ഥലം വിട്ടത് എന്ന് രേഖകൾ സഹിതം പുറത്തുവന്ന വിവരം ഒരുകണക്കിന് പൊലീസിന് നാണക്കേടുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP