Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച കലാകാരന് പുതിയ സ്ഥാനലബ്ധി ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്ന്

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച കലാകാരന് പുതിയ സ്ഥാനലബ്ധി ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിനെ നിയമിച്ചു. ലെനിൻ രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് ഷാജി എൻ കരുൺ നിയമിതനാകുന്നത്.

ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ 'പിറവി' എന്ന ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അദ്ധ്യക്ഷനായും കേരള രാജ്യാന്തര ചലച്ചിത്രമേളയുടേ അദ്ധ്യക്ഷനായും പ്രവർത്തിച്ചുണ്ട്. കല-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സർക്കാർ നല്കുന്ന 'ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്' പുരസ്‌കാരവും 2011-ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2018ൽ പുറത്തു വന്ന 'ഓള്' ആണ് ഏറ്റവും പുതിയ ചിത്രം.

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെഡലോടു കൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ ഇദ്ദേഹം പ്രശസ്ത സംവിധായകനായ ജി. അരവിന്ദനോടൊപ്പം ചേർന്നാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. കെ.ജി. ജോർജ്, എം ടി. വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ച ഷാജി എൻ. കരുൺ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP