Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗ ജിഹാദാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തിൽ കൊലയാളി ശംഭൂലാൽ റഗാറിന് പിന്തുണ; ഉദ്ദംപൂർ ചലോ എന്ന പേരിൽ റാലിക്ക് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം; സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ഉപദേശ് റാണയെ പൊലീസ് അറസ്റ്റ് ചെയ്തു

ലൗ ജിഹാദാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തിൽ കൊലയാളി ശംഭൂലാൽ റഗാറിന് പിന്തുണ; ഉദ്ദംപൂർ ചലോ എന്ന പേരിൽ റാലിക്ക് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം;   സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ഉപദേശ് റാണയെ പൊലീസ് അറസ്റ്റ് ചെയ്തു

ജയ്പൂർ: ലൗജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രസുലിനെ ആദ്യം വെട്ടി വീഴ്‌ത്തുകയും പിന്നീട് ജീവനോടെ കത്തിക്കുകയും ചെയ്ത സംഭവത്തിൽ കൊലയാളിയായ ശംഭൂലാൽ റഗാറിനു പിന്തുണ തേടി റാലിക്ക് ആഹ്വാനം. ഉത്തർപ്രദേശ്കാരനായ ഉപദേശ് റാണയെന്ന വ്യക്തിയാണ് പ്രതിയായ ശംഭൂലാൽ റഗാറിനു പിന്തുണ തേടിയാണ് റാലിക്കു നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റാണയെ ഇന്ന് രാവിലെ ജയ്പൂരിൽനിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ലൗജിഹാദ് കൊലപാതകത്തെ പിന്തുണച്ച് റാണ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. പിന്നീടാണ് ഉദംപൂർ ചലോ എന്ന പേരിലാണ് ഫേസ്‌ബുക്കിലൂടെ വിദ്വേഷമുളവാക്കുന്ന ആഹ്വാനത്തിന് തുടക്കം കുറിച്ചത്.

ഇതിനെത്തുടർന്ന് വർഗ്ഗീയ വിദ്വേഷം പടരും എന്ന സൂചനയിൽ നഗരത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കു അധികൃതർ വിലക്ക് ഏർപ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാജസ്ഥാനിൽ സഹോദരിയെ പ്രണയിച്ച മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ച് ദൃശ്യങ്ങൾ പകർത്തിയത്.പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് അഫ്രസുലാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ രാജസമന്ദിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.

ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.ജോലി നൽകാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും മഴു ഉപയോഗിച്ച് വെട്ടി വീഴ്‌ത്തിയ ശേഷം തീകൊളുത്തുകയുമായിരുന്നു. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.ക്രൂരമായ മർദ്ദനത്തിന് വിധേയനാകുന്ന അഫ്രസുൾ ദയവുണ്ടാകണമെന്ന് ശംഭുലാലിനോട് യാചിക്കുന്നതും, അതിന് ശേഷം അഫ്രസുളിനെ പ്രതി ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP