Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപജീവനം കടല വറുത്ത് വിറ്റ്; ഭാഗ്യദേവത കനിഞ്ഞ് അുഗ്രഹിച്ചതോടെ ഇരിട്ടി ടൗണിലെ വഴിയോര കടലവിൽപ്പനക്കാരൻ ഷമീർ ഇനി ലക്ഷപ്രഭു

ഉപജീവനം കടല വറുത്ത് വിറ്റ്; ഭാഗ്യദേവത കനിഞ്ഞ് അുഗ്രഹിച്ചതോടെ ഇരിട്ടി ടൗണിലെ വഴിയോര കടലവിൽപ്പനക്കാരൻ ഷമീർ ഇനി ലക്ഷപ്രഭു

സ്വന്തം ലേഖകൻ

ഇരിട്ടി: ഭാഗ്യദേവത കനിഞ്ഞ് അുഗ്രഹിച്ചതോടെ ഷമീർ ഇനി ലക്ഷപ്രഭു. കടല വറുത്ത് വിറ്റു കിട്ടുന്ന പണം കൊണ്ട് ഉപജീവനം നടത്തി പോന്നയാളാണ് ഒറ്റ ദിവസം കൊണ്ട് ലക്ഷ പ്രഭുവായി മാറിയത്. സംസ്ഥാന നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 60 ലക്ഷം രൂപയാണ് ഇരിട്ടി ടൗണിൽ നിലക്കടല വറുത്ത് വിറ്റ് ഉപജീവനം നയിക്കുന്ന കൂരന്മുക്ക് എളമ്പയിലെ പി.വി.ഷമീറിനെ തേടിയെത്തിയത്. ഇനി ഷമീറിനും ഭാര്യയ്ക്കും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന് കടങ്ങൾ ഇല്ലാതെ സുഖമായി ജീവിക്കാം.

രണ്ടരമാസം മുമ്പ് ലോണെടുത്ത് വീടുപണി പൂർത്തിയാക്കിയ ഷമീറിന് കടത്തിൽനിന്നു കരകയറാൻ പാടുപെടുകയായിരുന്നു. ഇതിനിടെയാണ് ഭാഗ്യദേവത അറിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നത്. ''വീടുനിർമ്മാണത്തിനായി എടുത്ത 15 ലക്ഷംരൂപയുടെ ലോൺ അടച്ചുതീർക്കണം. മൂന്ന് മക്കളുടെ വിദ്യാഭ്യാസവും നന്നായി നടത്തണം. ആഗ്രഹം ഇത്രമാത്രം'' -സന്തോഷത്തോടെ ഷമീർ പറഞ്ഞു.

കുഞ്ഞുനാളിൽ തുടങ്ങിയതാണ് ഷമീറിന്റെ കടലവിൽപ്പന. 22 വർഷമായി തുടരുന്നു. ഷമീറിന്റെ കടല ഉന്തുവണ്ടിക്ക് സമീപത്തെ ഹരിതപച്ചക്കറി സ്റ്റാളിലെ വിശ്വനിൽനിന്നാണ് ഷമീർ സമ്മാനാർഹമായ ലോട്ടറി വാങ്ങിയത്. 12 വർഷമായി ലോട്ടറിയെടുക്കുന്ന ഷമീർ ഫോൺവിളിച്ചു പറഞ്ഞപ്പോൾ ഏജന്റായ വിശ്വൻ മൂന്ന് ടിക്കറ്റ് മാറ്റിവെക്കുകയായിരുന്നു. വിശ്വൻ തന്നെയാണ് ടിക്കറ്റ് കൈയിൽ സൂക്ഷിച്ചതും. ഫലപ്രഖ്യാപനം വന്നപ്പോൾ വിശ്വൻ തന്നെയാണ് ഷമീറിനെ ''നിനക്കായി മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം'' എന്നറിയിക്കുന്നത്.

പൊൻതിളക്കമുള്ള വിശ്വന്റെ സത്യസന്ധതയും വിശ്വനിൽനിന്നുതന്നെ എന്നും ടിക്കറ്റെടുക്കണമെന്ന ഷമീറിന്റെ മനസ്സും ഒന്നിച്ചപ്പോൾ ഭാഗ്യദേവത ഇവർക്കൊപ്പം നിന്നു. ഇരിട്ടിയിലെ പയ്യൻ ലോട്ടറി ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഷമീറിന്റെ ഭാര്യ ഷരീഫ. വിദ്യാർത്ഥികളായ ഷാമിൽ, ഇർഫാൻ, ഫർഹാദ് എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP