Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും എന്റെ ഫോട്ടോ നോക്കി ഇരിക്കണം; പക്ഷേ മക്കൾ അത് ചെയ്യേണ്ട; സർക്കാർ സ്‌കൂളിൽ സ്വന്തം ഫോട്ടോയുള്ള കലണ്ടർ അച്ചടിച്ച് നൽകിയ ഷംസീറിന്റെ മകൻ പഠിക്കുന്നത് ചിന്മയാ സ്‌കൂളിൽ

എല്ലാവരും എന്റെ ഫോട്ടോ നോക്കി ഇരിക്കണം; പക്ഷേ മക്കൾ അത് ചെയ്യേണ്ട; സർക്കാർ സ്‌കൂളിൽ സ്വന്തം ഫോട്ടോയുള്ള കലണ്ടർ അച്ചടിച്ച് നൽകിയ ഷംസീറിന്റെ മകൻ പഠിക്കുന്നത് ചിന്മയാ സ്‌കൂളിൽ

കണ്ണൂർ: മകനെ സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കുന്ന എ.എൻ. ഷംസീർ എംഎ‍ൽഎ, മക്കളെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സ്‌കൂൾ കലണ്ടർ അച്ചടിച്ചിറക്കിയത് വിരോധാഭാസമാകുന്നു. 'എല്ലാരും സ്‌കൂളിനോടൊപ്പം' പദ്ധതിയുടെ ഭാഗമായാണ് എ.എൻ. ഷംസീർ വിദ്യാലയങ്ങൾക്കായി 2017-18ലെ അക്കാദമിക് കലണ്ടർ തയാറാക്കി നൽകിയത്. ബി.ആർ.സിയിൽ നിന്ന് ഡിവിഷനുകളുടെ എണ്ണമനുസരിച്ച് കലണ്ടർ ഏറ്റുവാങ്ങാനെത്തിയ വിദ്യാലയ പ്രതിനിധികൾ എംഎ‍ൽഎയുടെ ചിത്രം അച്ചടിച്ച കലണ്ടർ കണ്ട് ഞെട്ടി

സ്വന്തം ബഹുവർണ ചിത്രവും ചേർത്തു കലണ്ടർ അച്ചടിച്ചിറക്കിയ ഷംസീറിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വൻൻ പ്രതിഷേധമാണ് ഉയരുന്നത്. തലശേരി എംഎ‍ൽഎയായ ഷംസീറിന്റെ മകൻ ഇഷാൻ കണ്ണൂർ ചിന്മയ വിദ്യാലയത്തിലാണു പഠിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു നാടൊന്നാകെ കൈകോർക്കുന്നതിനിടയിലും മകനെ സ്വകാര്യ സ്‌കൂളിലയച്ച് പൊതുവിദ്യാഭ്യാസ യജ്ഞ കർമ്മപദ്ധതിയോടു മുഖംതിരിഞ്ഞു നിന്ന ഷംസീറിന്റെ നടപടി തലശേരിയിൽ സിപിഎമ്മിന്റെ മുഖം കുനിയാൻ ഇടയാക്കിയിരുന്നു. അതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ പോലെ വിദ്യാഭ്യാസ കലണ്ടറിൽ എംഎ‍ൽഎയുടെ മുഖം പ്രത്യക്ഷപ്പെട്ടത്.

ഓരോ ക്ലാസിലും നിർബന്ധമായും തൂക്കണമെന്ന നിർദേശത്തോടു കൂടിയാണ് അധികൃതർ കലണ്ടർ നൽകിയത്. 'നമ്മുടെ കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക്' എന്നു കലണ്ടറിൽ എംഎ‍ൽഎ. ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തവണ അധ്യയന വർഷാരംഭത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പല ജനപ്രതിനിധികളും മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർത്തതിനെ ജനങ്ങൾ കൈയടിച്ച് സ്വീകരിക്കുകയും മാധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് മകനെ സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കുകയും മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഷംസീറിന്റെ നടപടി വിരോധാഭാസമായത്. എംഎ‍ൽഎ. ഫണ്ട് ഉപയോഗിച്ചല്ല, സ്പോൺസർഷിപ്പിലൂടെയാണ് കലണ്ടർ അടിച്ചതെന്നാണ് ഷംസീറിനെ ന്യായീകരിക്കുന്നവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP