Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിൽ തർക്കങ്ങളിൽപ്പെട്ട് ജയിലിലായ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി; പുറത്തിറങ്ങുന്നവർക്ക് രാജ്യത്തി ജോലി ചെയ്യാനുള്ള അവസരമൊരുക്കും; ഷാർജ ഭരണാധികാരിയുടെ പ്രഖ്യാപനം മുഖ്യമന്ത്രിയുമായുള്ള കൂടക്കാഴ്ചയിൽ; കേരളത്തിന്റെ സ്‌നേഹ സമ്മാനമായി ഡി-ലിറ്റ് ബിരുദം സമ്മാനിച്ച് കാലിക്കറ്റ് സർവകലാശാല

തൊഴിൽ തർക്കങ്ങളിൽപ്പെട്ട് ജയിലിലായ ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി; പുറത്തിറങ്ങുന്നവർക്ക് രാജ്യത്തി ജോലി ചെയ്യാനുള്ള അവസരമൊരുക്കും; ഷാർജ ഭരണാധികാരിയുടെ പ്രഖ്യാപനം മുഖ്യമന്ത്രിയുമായുള്ള കൂടക്കാഴ്ചയിൽ; കേരളത്തിന്റെ സ്‌നേഹ സമ്മാനമായി ഡി-ലിറ്റ് ബിരുദം സമ്മാനിച്ച് കാലിക്കറ്റ് സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷാർജയിൽ മൂന്ന് വർഷത്തിലധികമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി.

കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് സുൽത്താൻ ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയത്. അവർക്കു അവിടെ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരം നൽകും. മുഖ്യമന്ത്രിയുടെ ആവശ്യം ഷാർജ ഭരണാധികാരി അംഗീകരിച്ചു. ക്രിമിനൽ കേസുകൾ ഇല്ലാത്തവർക്കാണ് മോചനം.

ആവശ്യപ്പെട്ടത് അവരെ നാട്ടിലേക്കു അയക്കാമോ എന്നായിരുന്നുവെന്നും എന്നാൽ അവിടെ തന്നെ ജോലി ചെയ്യാൻ അവസരം ഉണ്ടാകുമെന്നു ഭരണാധികാരി ഉറപ്പു നൽകി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.രാവിലെ ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ആയിരുന്നു ഉറപ്പ്.

രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാലയുടെ ഡി-ലിറ്റ് ബിരുദവും ഷാർജ ഭരണാധികാരി ഏറ്റുവാങ്ങി. സർവകലാശാലയുടെ ചാൻസിലർ കൂടിയായ ഗർണറാണ് ഷാർജ ഭരണാധികാരിക്ക് ഡി-ലിറ്റ് സമ്മാനിച്ചത്.

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ ബിരുദ ദാന ചടങ്ങ് രാജ് ഭവനിൽ സംഘടിപ്പിച്ചത്. കാലിക്കറ്റ് വൈസ് ചാൻസിലർ, പ്രോ വിസിയടക്കമുള്ളവർ ഉൾപ്പെടെയുള്ളവർ ചടങ്ങൽ സംബന്ധിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP