Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ്സ് നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനം തിരിച്ച് കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്ന് ഷബ്നം ഹാഷ്മി;കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സിപിഎം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അപലപനീയമെന്നും ഷബ്നം

കോൺഗ്രസ്സ് നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനം തിരിച്ച് കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്ന് ഷബ്നം ഹാഷ്മി;കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സിപിഎം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അപലപനീയമെന്നും ഷബ്നം

രഞ്ജിത്ത് ബാബു

കാസർഗോഡ്:കോൺഗ്രസ്സ് നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനം തിരിച്ച് കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്ന് മനുഷ്യാവകാശ പ്രവർത്തക ഷബ്നം ഹാഷ്മി കോൺഗ്രസ്സ് നേതൃത്വത്തിൽ മഹാസഖ്യം രൂപപ്പെട്ടാൽ ബിജെപി. ഭരണത്തിൽ നിന്നും തൂത്തെറിയുമെന്നും ഷബ്നം. കാസർഗോഡ് പ്രസ്സ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ

വർഗ്ഗീയതയുടെ അടിത്തറ ഇളകിയതായി ആർ.എസ്. എസ് നേതാവ് മോഹൻ ഭാഗവതിന് തന്നെ ഭീതിയുണ്ടായി കഴിഞ്ഞു. സമീപ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ അതിന് തെളിവാണ്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റവും രൂപയുടെ തകർച്ചയും സജീവ വിഷയമാകുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ശ്രമിക്കുന്നത്.

രാജ്യം കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇതിന്റെ ആദ്യ ഇരകൾ സ്ത്രീകളാണ്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഇരകളാണ് എക്കാലത്തും സ്ത്രീകൾ. കത്വയിലും ഉന്നാവോയിലും നടന്ന ബലാത്സംഗ കേസുകളിൽ ഭരണകൂടം നിലകൊണ്ടത് സ്ത്രീവിരുദ്ധ പക്ഷത്താണ്. കന്യാസ്ത്രീകളുടെ സമരത്തിനെതിരെ രംഗത്ത് വന്ന സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ ഹാഷ്മി അപലപിച്ചു.

സ്ത്രീകൾ സമര രംഗത്ത് ഇറങ്ങിയാൽ മാത്രമേ സമൂഹത്തിന്റെ ഭീതി അകറ്റാൻ കഴിയുകയുള്ളൂ. ഹാഷ്മി പറഞ്ഞു. പരമോന്നത നീതിപീഠം തന്നെ മുത്തലാഖ് നിരോധിച്ചിരിക്കയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വിവാദങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല. മുത്തലാഖ് വിഷയത്തിൽ ഓഡിനൻസ് കൊണ്ടു വരുന്നത് ഇന്ധന വില ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ഇല്ലാതായ ജനാധിപത്യ സംവിധാനം തിരിച്ച് കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്നും അവർ പറഞ്ഞു. മുഖാമുഖം പരിപാടിയിൽ രാജകുമാരി ഡോഗ്രീൻ, പിവി. ഷെബി, ടി.ഹരിദാസ്, ഷഫീഖ് നസറുള്ള എന്നിവരും സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP