Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഗവർണറെ സന്ദർശിക്കും; ചൊവ്വാഴ്ച ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച

ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഗവർണറെ സന്ദർശിക്കും; ചൊവ്വാഴ്ച ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് രാജ്ഭവനിൽ ഗവർണർ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി വികസനമേഖലകളിലെ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ചയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ.

ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വൈകുന്നേരം മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിലും ഷാർജ ഭരണാധികാരി പങ്കെടുക്കും. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് മുന്നിൽ അവതരിപ്പിക്കും. വൈകുന്നേരം ആറരയോടെയാവും കലാപരിപാടികൾ അരങ്ങേറുക.

ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുമായി ഷാർജ ഭരണാധികാരി പ്രത്യേക കൂടിക്കാഴ്ച നടത്തും. കാലിക്കറ്റ് സർവ്വകലാശാല സമ്മാനിക്കുന്ന ഡി ലിറ്റ് ബിരുദദാന ചടങ്ങും കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഉണ്ടാവും. ചൊവ്വാഴ്ച വൈകുന്നേരം താജ് വിവാന്തയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ഞായറാഴ്ച ഉച്ചയോടെയാണ് ഷാർജാ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ഷാർജ സംന്ദർശിച്ച വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കേരളത്തിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP