Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിബിൻ വധക്കേസ്: ഒന്നാം പ്രതിയായ ലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

ഷിബിൻ വധക്കേസ്: ഒന്നാം പ്രതിയായ ലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

 കോഴിക്കോട്: തൂണേരി ഷിബിൻ വധക്കേസിൽ ഒന്നാം പ്രതിയായ മുസ്ലിംലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ പൊലീസ് അറസ്റ്റു ചെയ്തു. കാപ്പ നിയമം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂർ നാറാത്ത് വച്ചാണ് ഇയാളെ അറസ്റ്റ്. റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. പാമ്പുരുത്തി ദ്വീപിൽ ഒളിവിൽ കഴിയുകയായിരുന്നു ഇസ്മായിലെന്ന് പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസിന്റെ സഹായത്തോടെ നാദാപുരം സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്

നാദാപുരം തൂണേരിയിൽ സിപിഐ(എം) പ്രവർത്തകനായ ഷിബിനെ വധിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. കേസിൽ ആകെ 15 പ്രതികളാണുള്ളത്. 15 പേരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. സംഭവം നടന്ന് 85ാം ദിവസം കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയൊഴികെ ബാക്കി 14 പേർക്കെതിരെയും കുറ്റപത്രം സമർപിച്ചിരുന്നു.

മുസ്ലിംലീഗ് പ്രവർത്തകരായ തെയ്യംപാടി ഇസ്മായിൽ, സഹോദരൻ മുനീർ, കയ്യാറംമ്പത്ത് അസ്്‌ലം, സിദ്ദിഖ്, വാണിയന്റവിട മുഹമ്മദ് അനീഷ്, ശുഐബ്, നാസർ, മുസ്തഫ, ഫസൽഎന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ. ബാക്കിയുള്ളവർ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ്.

ജനുവരി 22നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഷിബിൻ കൊല്ലപ്പെട്ടത്. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഷിബിനെ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷിബിന്റെ കൂടെയുണ്ടായിരുന്ന ആറുപേർക്കു കൂടി വെട്ടേറ്റിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഏഴുപ്രതികൾ പിടിയിലായി. ഇസ്മായിലും സഹോദരൻ മുനീറും അസ്‌ലമും കർണാടകയിൽ നിന്നാണ് പിടിയിലായത്.

സംഭവത്തെ തുടർന്ന് ഉടലെടുത്ത സംഘർഷത്തിൽ നിരവധി വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു. പ്രദേശത്ത് ഇപ്പോഴും 24 മണിക്കൂർ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP