Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയിൽ കപ്പലിടിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപവച്ചു ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കപ്പൽ ബോട്ടിലിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണമെന്നും പിണറായി വിജയൻ

കൊച്ചിയിൽ കപ്പലിടിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപവച്ചു ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കപ്പൽ ബോട്ടിലിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: കൊച്ചിയിൽ ബോട്ടിൽ കപ്പലിടിച്ചതിനെത്തുടർന്ന് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ചു. തൊഴിൽ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്ന് തുകയനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഗതിയിൽ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയെങ്കിലും കപ്പലപകടത്തിന്റെ കാര്യത്തിൽ പ്രത്യേക ഇളവ് നല്കുകയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നു പുലർച്ചെയാണ് കൊച്ചി പുതുവൈപ്പിനു സമീപം ബോട്ടിൽ കപ്പലിടിച്ച് അപകടമുണ്ടായത്. 14 മത്സ്യബന്ധന തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിലെ രണ്ട് പേരാണ് മരിച്ചത്. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന തമ്പി ദുരൈ, രാഹുൽ, മോദി എന്നീ തൊഴിലാളികളെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് തമ്പി ദുരൈ, രാഹുൽ എന്നിവരുടെ മൃതദേങ്ങൾ കണ്ടെത്തിയത്.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് കുറിപ്പ്:

കൊച്ചിയിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കും. തൊഴിൽ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക. സാധാരണ നിലയിൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് ആനുകൂല്യത്തിന് അർഹത. എന്നാൽ, ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകി തുക ആശ്രിതർക്ക് അനുവദിക്കാൻ തൊഴിൽ വകുപ്പിന് നിർദ്ദേശം നൽകി.
സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവർക്കും നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP