Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചയാളെ കെ സുധാകരന്റെ അനുയായി ആക്കി ദേശാഭിമാനി; വെടിയേറ്റത് കുറിച്യ വിഭാഗക്കാർ പാരമ്പര്യമായി ഉപയോഗിക്കുന്ന തോക്കിൽ നിന്നെന്ന് സിപിഎം പ്രവർത്തകർ

കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചയാളെ കെ സുധാകരന്റെ അനുയായി ആക്കി ദേശാഭിമാനി; വെടിയേറ്റത് കുറിച്യ വിഭാഗക്കാർ പാരമ്പര്യമായി ഉപയോഗിക്കുന്ന തോക്കിൽ നിന്നെന്ന് സിപിഎം പ്രവർത്തകർ

കൂത്തുപറമ്പ് : ചെറുവാഞ്ചേരിക്കടുത്ത കണ്ണവം റിസർവ് വനത്തിൽ കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചയാളെ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്ത അനുയായി ആക്കി ദേശാഭിമാനി. ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കെ സുധാകരൻ നിരാഹാര സമരം തുടരുന്നതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കാൻ ദേശാഭിമാനി വാർത്ത മെനഞ്ഞത്.

കണ്ണവം വെങ്ങളം കോളനിയിലെ കുഞ്ഞാന്റെ മകൻ പ്രദീപൻ എന്ന സജീവനാ(38)ണ് മരിച്ചത്. അറക്കൽ കോളനിയോട് ചേർന്ന കണ്ണവം റിസർവ് വനത്തിലെ പാറയിടുക്കിൽ തോക്ക് ഒളിപ്പിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഖത്ത് വെടിയേറ്റ് പിന്നിലേക്ക് മറിഞ്ഞുവീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

തിങ്കളാഴ്ച പകലാണ് സംഭവമെന്നാണ് വിലയിരുത്തൽ. കോളനിയിലേക്ക് കണ്ണവം റിസർവ് വനത്തിലൂടെ പൈപ്പ് വഴി വെള്ളംവരുന്നത് തടസ്സപ്പെട്ട കാര്യം അന്വേഷിച്ചുപോയവരാണ് സജീവനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടതെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ രാഷ്ട്രീയമില്ലാത്തയാളാണ് കൊല്ലപ്പെട്ട സജീവനെന്നാണ് സിപിഎം പ്രദേശിക നേതാക്കൾ മറുനാടനോട് വ്യക്തമാക്കിയത്. ഇതിനിടെയാണ് കൊല്ലപ്പെട്ടയാളെ കെ സുധാകരന്റെ അനുഭാവിയാക്കി ദേശാഭിമാനി അവതരിപ്പിച്ചത്.

ആദിവാസിയായ ഇയാളുടെ കൈയിൽ തോക്ക് എങ്ങനെ എത്തിയെന്നതിൽ ദുരൂഹതയുണ്ടെന്ന് ദേശാഭിമാനി വാർത്തയിൽ പറയുന്നുണ്ട്. എന്നാൽ, കുറിച്യ വിഭാഗക്കാരനായ യുവാവിന് പാരമ്പര്യമായാണ് തോക്ക് ലഭിച്ചതെന്ന് കണ്ണനം ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രവർത്തകനുമായ പി സുരേന്ദ്രൻ വ്യക്തമാക്കി. പണ്ട് മുതൽ തോക്കുകൾ ഇവർ കൈവശം വെക്കാറുണ്ടെങ്കിലും മനുഷ്യന്മാർ തമ്മിലുള്ള പോരാട്ടത്തിന് തോക്ക് ഉപയോഗിക്കാറില്ലെന്നും പഞ്ചായത്ത് മെമ്പർ വ്യക്തമാക്കി. നായാട്ടിനും വന്യമൃഗങ്ങളെയും ഓടിക്കാനാണ് തോക്ക് ഉപയോഗിച്ചിരുന്നത്.

പരേതയായ കുംഭയാണ് അമ്മ. ഭാര്യ: രതി. നന്ദു ഏക മകനാണ്. സഹോദരങ്ങൾ: ശ്രീധരൻ, അശോകൻ, ബാബു, സുമിത്ര, സുമ, പരേതനായ രാജൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP