Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർട്ടിസ്റ്റ് ശുഭിഗി റാവു കൊച്ചി ബിനാലെ ക്യൂറേറ്റർ; സിംഗപ്പൂരിലെ ഇന്ത്യൻ വംശജ ക്യൂറേറ്ററാവുന്നത് അഞ്ചാം ലക്കത്തിൽ; ബിനാലയുടെ നേതൃനിരയിലേക്ക് വനിതയെ തിരഞ്ഞെടുക്കുന്നത് തുടർച്ചയായ രണ്ടാം തവണ; കലകളുടെ സമ്മേളനത്തിന് 2020 ഡിസംബർ 12ന് തിരശ്ശീല ഉയരും  

ആർട്ടിസ്റ്റ് ശുഭിഗി റാവു കൊച്ചി ബിനാലെ ക്യൂറേറ്റർ; സിംഗപ്പൂരിലെ ഇന്ത്യൻ വംശജ ക്യൂറേറ്ററാവുന്നത് അഞ്ചാം ലക്കത്തിൽ; ബിനാലയുടെ നേതൃനിരയിലേക്ക് വനിതയെ തിരഞ്ഞെടുക്കുന്നത് തുടർച്ചയായ രണ്ടാം തവണ; കലകളുടെ സമ്മേളനത്തിന് 2020 ഡിസംബർ 12ന് തിരശ്ശീല ഉയരും   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; സിംഗപ്പൂരിലെ ഇന്ത്യൻ വംശജയായ ആർട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുത്തു. ബിനാലെ തിരഞ്ഞെടുപ്പു സമിതി വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റിയൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യൂറേറ്റർ പ്രഖ്യാപനം. തുടർച്ചയായി രണ്ടാം തവണയാണ് ബിനാലെ ക്യൂറേറ്ററായി വനിതയെ തിരഞ്ഞെടുക്കുന്നത്. 2020 ഡിസംബർ 12നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്.

അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിൻഹ, ജിതിഷ് കല്ലാട്ട്, തസ്‌നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി. സുനിൽ, അലക്‌സ് കുരുവിള തുടങ്ങിയവർ അടങ്ങിയതായിരുന്നു തിരഞ്ഞെടുപ്പു നിർണയ സമിതി. സങ്കീർണങ്ങളായ ഇൻസ്റ്റലേഷനുകളും കലാചിന്തകളുമാണ് മുംബൈയിൽ ജനിച്ച എഴുത്തുകാരി കൂടിയായ ശുഭിഗി റാവുവിനെ ശ്രദ്ധേയയാക്കുന്നത്.

സ്‌നിഗ്ധഘട്ടങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം ചർച്ച, പ്രായോഗികത എന്നിവയെ എക്‌സിബിഷന്റെ വീക്ഷണത്തോടു കൂടി മാത്രം കാണാതെ അവയുടെ ഇടങ്ങളെ വ്യത്യസ്തമാക്കാനും ശ്രമിക്കണമെന്ന് അവർ പറഞ്ഞു. പ്രാദേശികമായ വാസ്തവികതയെ നിലനിറുത്തുന്നതിനൊപ്പം നവപൊതുബോധത്തെ അരക്കിട്ടുറപ്പിക്കാനും ബിനാലെയിലൂടെ തനിക്കു സാധിക്കുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

യുവത്വവും വൈവിദ്ധ്യമാർന്ന താത്പര്യവുമുള്ള ക്യൂറേറ്ററെയാണ് ആഗ്രഹിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ക്യൂറേറ്റർ നിർണയ സമിതി മികച്ച തീരുമാനമാണ് കൈക്കൊണ്ടത്. അനിതരസാധാരണമായ പ്രതിഭയുള്ള കലാകാരിയാണ് ശുഭിഗിയെന്നും ബോസ് ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള ബഹുമുഖ പ്രതിഭയാണ് ശുഭിഗിയെന്ന് കെബിഎഫ് സെക്രട്ടറി വി സുനിൽ അഭിപ്രായപ്പെട്ടു. മികച്ച ബിനാലെയെയാണ് ഏവരും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018 ൽ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു. പത്താമത് തായ്‌പേയി ബിനാലെ(2016), രണ്ടാമത് സിംഗപ്പൂർ ബിനാലെ(2008) എന്നിവയിലും അവർ പങ്കെടുത്തിട്ടുണ്ട്.

ദി വുഡ് ഫോർ ദി ട്രീസ്(2018), റിട്ടൺ ഇൻ ദി മാർജിൻസ്(2017), ദി റെട്രോസ്‌പെക്ടബിൾ ഓഫ് എസ്. റൗൾ(2013), യുസ്ഫുൾ ഫിക്ഷൻസ്(2013) എന്നിവയാണ് അവരുടെ ശ്രദ്ധേയ പ്രദർശനങ്ങൾ. എബൗട്ട് ബുക്ക്‌സ്( റോം 2018), നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂരിലെ സിഗ്‌നേച്ചർ ആർട്ട് പ്രൈസ് ഫൈനലിസ്റ്റ്, ഗോസ്റ്റ് ഓൺ ദി വയർ 21(2016), ഡിയർ പെയിന്റർ(2015), അർബൻനെസ്സ്(2015), മോഡേൺ ലവ്(2014), സ്റ്റിൽ ബിൽഡിങ്(2012), സിംഗപ്പൂർ സർവേ; ബിയോണ്ട് എൽകെവൈ(2010), ഫൗണ്ട് ആൻഡ് ലോസ്റ്റ്(2009), സിംഗപ്പൂർ മ്യൂസിയത്തിലെ ആർട്ട് ഷോ(2007), സെക്കന്റ് ഡാൻസ് സോങ്(2006), അപ്പിറ്റൈറ്റ്‌സ് ഫോർ ലിറ്റർ(2006) ന്യൂ കണ്ടംപററീസ്(2005) എന്നിവ അവരുടെ സംയോജിത കലാപദ്ധതികളാണ്.

2014 മുതൽ പുസ്തകങ്ങൾ നശിപ്പിക്കുന്നതിന്റെ ചരിത്രം ചികയുകയാണ് ശുഭിഗി. രണ്ട് പുസ്തകങ്ങളാണ് ഈ വിഷയത്തിന്റ അടിസ്ഥാനത്തിൽ അവർ പുറത്തിറക്കിയിരിക്കുന്നത്. പൾപ്പ്; എ ഷോർട്ട് ബയോഗ്രഫി ഓഫ് ദി ബാനിഷ്ഡ് ബുക്ക്‌സ് എന്നാണ് രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകങ്ങളുടെ പേര്. റിട്ടൺ ഇൻ മാർജിൻസ് എന്ന ആദ്യ ഭാഗത്തിന് എപിബി സിഗ്‌നേച്ചർ പ്രൈസ് 2018 ന്ററെ ജൂറേഴ്‌സ് ചോയ്‌സ് പുരസ്‌ക്കാരത്തിനർഹമായിട്ടുണ്ട്. സിംഗപ്പൂർ ലിറ്ററേച്ചർ പ്രൈസ് 2018 ന്റെ അവസാന റൗണ്ടിലും ആദ്യ ഭാഗം തെരഞ്ഞടുക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP