Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശുഹൈബ് വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ; കണ്ണൂർ തില്ലങ്കേരി സ്വദേശി ജിതിൻ ആണ് അറസ്റ്റിലായത്; ജിതിന് കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി

ശുഹൈബ് വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ; കണ്ണൂർ തില്ലങ്കേരി സ്വദേശി ജിതിൻ ആണ് അറസ്റ്റിലായത്; ജിതിന് കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കൊലയാളി സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ തില്ലങ്കേരി സ്വദേശി ജിതിൻ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

എസ്എഫ്‌ഐ പ്രവർത്തകരായ അൻവർ സാദത്ത് (24), കെ. അഖിൽ (24), ടി.കെ. അഷ്‌കർ (25) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കർണാടകയിലെ വീരാജ്‌പേട്ടയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അൻവർ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ്. കൊലപാതകത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾ ബംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിച്ചുവരികയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിൻ രാജ് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 12 ന് രാത്രി 11 ഓടെ എടയന്നൂർ തെരൂരിലെ തട്ടുകടയിൽനിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP