Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് സ്ഥാപനത്തിൽ ജോലി; ജോലിക്കുള്ള ശുപാർശ നൽകിയത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റിന്റെ സഹായത്തോടെ; രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്ത്

ശുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് സ്ഥാപനത്തിൽ ജോലി; ജോലിക്കുള്ള ശുപാർശ നൽകിയത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റിന്റെ സഹായത്തോടെ; രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകിയത് വിവാദമാകുന്നു. കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നഴ്സായി ജോലി നൽകിയത്. വാർത്ത പുറന്നു വന്നതോടെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നേതൃത്വം ഉയർത്തിക്കാണിച്ചു കൊണ്ടിരിക്കുന്നതാണ് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാതകം. ആ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് കുറ്റപത്രത്തിൽ പറയുന്ന നാലാം പ്രതിയുടെ സഹോദരിക്കാണ് കോൺഗ്രസ് ഭരണസമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന തലശേരി ഇന്ദിരാഗാന്ധി സഹകണ ആശുപത്രിയിൽ ജോലി നൽകിയത്. ഇത് പാർട്ടിക്കുള്ളിൽ വലിയ വിവാദവും ഉണ്ടാക്കിക്കഴിഞ്ഞു.

കോൺഗ്രസ് കണിച്ചാർ മണ്ഡലം മുൻ പ്രസിഡന്റിന്റെ ശുപാർശയിലായാണ് ജോലി നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഏത് ശുപാർശയുടെ പേരിലായാലും ശുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് പാടില്ലെന്നും പൊറുക്കാനാകാത്ത കാര്യമാണ് കോൺഗ്രസ് നേതൃത്വം ചെയ്തത് എന്നുമാണ് പ്രവർത്തകരുടെ അഭിപ്രായം. വിവാദം ഉയർന്നതിനു പിന്നാലെ അന്യായം പറഞ്ഞു രക്ഷപെടാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും പ്രവർത്തകർ സൂചിപ്പിക്കുന്നത്. അതേസമയം, ജോലിക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

2018 ഫെബ്രുവരി 13 നായിരുന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബ് വെട്ടേറ്റ് കൊല്ലപ്പെടുന്നത്. എടയന്നൂർ തെരൂരിൽ വെച്ച് അക്രമികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP