Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി ആരും മരിക്കരുത്; ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ: ഈ ക്രൂരതകൾ ഇനി ആവർത്തിക്കില്ലെന്ന് ഒരു ഉറപ്പെങ്കിലും തരുമോ? മുഖ്യമന്ത്രിക്ക് ഷുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്

ഇനി ആരും മരിക്കരുത്; ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ: ഈ ക്രൂരതകൾ ഇനി ആവർത്തിക്കില്ലെന്ന് ഒരു ഉറപ്പെങ്കിലും തരുമോ? മുഖ്യമന്ത്രിക്ക് ഷുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഷുഹൈബിന്റെ സഹോദരിയുടെ കണ്ണീരിൽ കുതിർന്ന കത്ത്. കണ്ണൂരിൽ ഇനിയും കൊലപാതകം ആവർത്തിക്കരുതെന്ന അപേക്ഷയാണ് ഈ കത്തിലുള്ളത്.

ഇനി ആരും മരിച്ചു വീഴരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഇങ്ങനെയാണ് ഷുഹൈബിന്റെ സഹോദരിയായ സുമയ്യ എഴുതിയ കത്തിൽ മുഖ്യമന്ത്രിയോടായി പറയുന്നത്. 23കാരിയായ സുമയ്യ കത്ത് ഇന്നലെ തപാൽ മാർഗം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. സുമയ്യ എഴുതിയ കത്ത് ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങൾക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാർക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവർക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങൾക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങൾക്കു പോലും അറിയാത്ത ഒരുപാടു പേർക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഇക്കയുടെ വേർപാട് അറിഞ്ഞതു മുതൽ ഇങ്ങോട്ടെത്തുന്നവർ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാൻ ഇന്നും ഞങ്ങൾക്ക് ആർക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങൾക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങൾക്കു വേണ്ടി ഈ ക്രൂരതകൾ ഇനി ആവർത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങൾക്കു നൽകാമോ?

എന്ന് സുമയ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP