Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എടപ്പാൾ പീഡനം; കേസെടുക്കാൻ വൈകിയെ എസ്‌ഐ അറസ്റ്റ് ചെയ്തു; തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി; അറസ്റ്റിൽ പൊലീസ് മേധാവിക്കും അതൃപ്തി

എടപ്പാൾ പീഡനം; കേസെടുക്കാൻ വൈകിയെ എസ്‌ഐ അറസ്റ്റ് ചെയ്തു; തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി; അറസ്റ്റിൽ പൊലീസ് മേധാവിക്കും അതൃപ്തി

തിരുവനന്തപുരം;എടപ്പാളിലെ തീയറ്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വിവരം ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയ ചങ്ങരംകുളം എസ്ഐ കെജി ബേബിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെ പോക്‌സോ ചുമത്തിയിരുന്നു.

അതേസമയം പീഡന വിവരം ചൈൽഡ് ലൈനെ അറിയിച്ച തീയറ്റർ ഉടമയെ പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ അവതരിപ്പിച്ചത്.

പെൺകുട്ടിയെ പീഡനത്തിനിരയായ സംഭവം ദൃശ്യങ്ങൾ സഹിതം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചത് തീയറ്റർ ഉടമയാണ്. ഇല്ലെങ്കിൽ ഈ സംഭവം പുറംലോകമറിയില്ല. വിഷയത്തിൽ ശക്തമായി ഇടപെട്ട തീയറ്റർ ഉടമയെ പ്രതികാര നടപടിയുടെ ഭാഗമായാണ് പൊലീസ് കേസിൽ കുടുക്കിയത്. സിപിഎം ഉന്നതരുടെ നിർദ്ദേശം ഇതിനായി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്ത പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് വൈകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അധികാരപരിധി വിട്ട് തെറ്റായ പ്രവർത്തനം നടത്തുന്ന പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. ദൗർഭാഗ്യവശാൽ തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ദിവസംതോറും പൊലീസ് വീഴ്ചകളാണ് സംസ്ഥാനത്തുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അറസ്റ്റ് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് (ഡിജിപി) താൻ വിശദീകരണം തേടിയിട്ടുണ്ടെന്നും നിലവിൽ ഇത് സംബന്ധിച്ച ഫയൽ തന്റെ മുൻപിൽ എത്തിയിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ചല്ല കേസിൽ അറസ്റ്റ് നടന്നിരിക്കുന്നത്. പൊലീസ് ഇരകൾക്കൊപ്പമാണെന്നും അറസ്റ്റ് നിയമപരമാണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

പൊലീസുകാരെ തള്ളാതെയും സംരക്ഷിക്കാതെയും മുഖ്യമന്ത്രി മറുപടി നൽകിയതോടെ പ്രതിപക്ഷം സഭയിൽ ബഹളംവച്ചു. അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭാ നടപടികൾ തടസപ്പെട്ടു. സ്പീക്കറുടെ ഡയസിന്റെ മുൻപിലെത്തിയും പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നു. വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

എടപ്പാൾ പീഡനവുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ശാസന. തൃശൂർ റേഞ്ച് ഐ.ജിയെയും മലപ്പുറം എസ്‌പിയെയും ഡി.ജി.പി അതൃപ്തി അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇരുവരോടും റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ പൊലീസ് സേനക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. ചങ്ങരംകുളം പൊലീസിന്റെ നടപടിയിലുള്ള അതൃപ്തി പൊലീസ് അസോസിയേഷനുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡി.ജി.പിയെയും അറിയിച്ചതായാണ് വിവരം. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് തിയറ്റർ ഉടമയുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നതെന്ന വിമർശനവും സേനക്കുള്ളിൽ നിന്നും ഉയർന്നിട്ടുണ്ട്.

 കുരുക്കിൽ നിന്നും കുരുക്കിലേക്ക് സർക്കാർ 

രണ്ടു കുറ്റങ്ങൾ ചുമത്തിയാണു ശാരദ തിയറ്റർ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്തത്.പൊലീസിനെ വിവരം അറിയിക്കാൻ വരുത്തിയ കാലതാമസത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കുക എന്നതിനുമാണ്.രണ്ടും പോക്‌സോ പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ. ഇത്തരം കേസുകളിൽ അറസ്റ്റ് ചെയ്യുമ്പോൾ കോടതിയുടെ അനുമതി വേണമെന്നു നിർബന്ധം. അതുണ്ടായില്ല എന്നതുകൊണ്ടുതന്നെ അറസ്റ്റ് നിയമവിരുദ്ധമാകുന്നു.

ഇനി കോടതിയുടെ അനുമതിയുണ്ട് എന്നാണു വാദമെങ്കിൽ ജാമ്യം നൽകിയ നടപടി പ്രശ്‌നമായി ഉയർന്നുവരും. അറസ്റ്റ് വിവാദമായപ്പോൾ സ്റ്റേഷൻ ജാമ്യം നൽകിയാണ് ഇയാളെ വിട്ടയച്ചത്. അതും നിയമവിരുദ്ധമാണ്. ചുരുക്കത്തിൽ അറസ്റ്റും ജാമ്യവും പൊലീസിനു കുരുക്കാവുന്ന അവസ്ഥയാണുള്ളത്.

ഉന്നതതലത്തിൽ അറിയാതെയാണു നടപടി ഉണ്ടായത് എന്നു സഭയിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതും ഗൗരവം കൂട്ടുന്നു. കേസിന്റെ മേൽനോട്ടം വഹിക്കുന്ന റേഞ്ച് ഐജി തലത്തിൽ തന്നെ ഇക്കാര്യം അറിഞ്ഞില്ലെന്നാണു പുറത്തുവരുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP