Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരുടെ കാര്യം ഇങ്ങനെയൊക്കെയാണ്! ഭരണം മാറിയതോടെ പൊലീസ് അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ എതിർക്കാൻ പോലും ആരുമില്ല; എകെജി സെന്ററിൽ നിന്നും തീരുമാനിച്ച ജനറൽ സെക്രട്ടറി അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന എസ്ഐ

പൊലീസുകാരുടെ കാര്യം ഇങ്ങനെയൊക്കെയാണ്! ഭരണം മാറിയതോടെ പൊലീസ് അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ എതിർക്കാൻ പോലും ആരുമില്ല; എകെജി സെന്ററിൽ നിന്നും തീരുമാനിച്ച ജനറൽ സെക്രട്ടറി അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന എസ്ഐ

തിരുവനന്തപുരം: പൊലീസ് അസോസിയോഷൻ തെരെഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന് വിജയം. എഎസ്ഐ മുതൽ സി.ഐ വരെ റാങ്കുള്ള ഉദ്യോഗസ്ഥരുടെ ഏക സംഘടനയാണ് പൊലീസ് അസോസിയോഷൻ. 28 പൊലീസ് ജില്ലകളാണ് നിലവിലുള്ളത്. മുഴുവൻ സീറ്റിലും ഇടതു പക്ഷത്തിന് എതിരുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിജയം ഏക പക്ഷീയം എന്നു പറയാം. അതേസമയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ഭാരവാഹി നിർണയത്തിലാണ് വ്യാപക പ്രതിഷേധം ഉയർന്നത്. തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയും ഭാരവാഹികളെ ഏകപക്ഷീയമായി നിർണയിച്ചപ്പോഴും എതിർക്കാൻ ഒരു പ്രതിപക്ഷം പോലും ഉണ്ടായിരുന്നില്ല. എ.കെ.ജി സെന്ററിൽ നിന്നും തീരുമാനിച്ച ആളുകൾ തന്നെയാണ് ഭരണ തലപ്പത്ത് എത്തിയത്. എസ്.ഐ സി. ആർ.ബിജുവാണ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടത്. തന്പാനൂർ സ്റ്റേഷനിലെ സി.ഐ: ഡി.കെ പൃഥ്വിരാജാണ് പ്രസിഡന്റ്.

അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എസ്.ഐ സി.ആർ.ബിജു വിജിലൻസ് കേസിലെ പ്രതിയാണ്. അതുകൊണ്ടു തന്നെയാണ് വ്യാപക പ്രതിഷേധം ഉയരാനിടയായത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച എ.കെ.ജി സെന്ററിൽ ചേർന്ന യോഗത്തിലാണ് സംഘടനയുടെ ഭാരവാഹികളെ തീരുമാനിച്ചത്. തുടർന്ന് പൊലീസ് ട്രെയിനിങ് കോളേജിൽ ഇന്ന് നടത്തിയ തിരഞ്ഞെടുപ്പിൽ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. 28 പൊലീസ് ജില്ലകളിൽ നിന്നും പതിനൊന്ന് പ്രതിനിധികൾ വീതമാണ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്.

വി. ഷാജി (എസ്.ഐ, തിരുവനന്തപുരം റൂറൽ), കെ.പി ഭാസ്‌കരൻ (എസ്.ഐ, കോഴിക്കോട് റൂറൽ), കെ.ജി പ്രകാശ് കുമാർ (എഎസ്ഐ, കണ്ണൂർ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആർ. പ്രശാന്ത് (എസ്.ഐ, തിരുവിതാംകൂർ ദേവസ്വം വിജിലൻസ്), പ്രേംജി കെ.നായർ (എഎസ്ഐ, കോട്ടയം), പി. ബാബു (എഎസ്ഐ, കെ.എ.പി നാല്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരും കെ.എസ് ഔസേപ്പ് (എഎസ്ഐ, ഇടുക്കി) ട്രഷററുമാണ്.

അഴിമതിക്കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തയാളെ സംഘടനയുടെ തലപ്പത്ത് എത്തിച്ചതിനെച്ചൊല്ലി പൊലീസിൽ ഭിന്നത രൂക്ഷമായിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എച്ച്.വെങ്കടേശ് കണ്ടെത്തിയ അഴിമതിക്കേസിലാണ് ബിജുവിനെ വിജിലൻസ് പ്രതിയാക്കിയത്. പൊലീസ് അസോസിയേഷൻ ഭാരവാഹിയായിരിക്കേ 2004-11 കാലയളവിൽ സാമ്പത്തിക തിരിമറി നടത്തിയതിനാണ് സി.ആർ.ബിജു, കെ.കെ.ജോസ്, സി.ടി.ബാബുരാജ് എന്നിവർക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വരവ് -ചെലവ് കണക്കുകൾ സൂക്ഷിക്കാതെ പണം തിരിമറി കാട്ടിയെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ സഹായത്തോടെ എസ്‌പി സുകേശൻ നടത്തിയ അന്വേഷണത്തിൽ 12 ലക്ഷം ളം രൂപയുടെ തിരിമറി കണ്ടെത്തി. പൊലീസ് അസോസിയേഷൻ മുൻ ജനറൽസെക്രട്ടറിയായിരുന്ന ബിജു ഇപ്പോൾ പാലാരിവട്ടം സ്‌റ്റേഷനിൽ ഗ്രേഡ് എഎസ്ഐയാണ്. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെയാണ് പൊലീസ് അസോസിയേഷനിലെ ഈ വഴിവിട്ട നീക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP