Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്; ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ; സംഭവം കഴിഞ്ഞ് നാലു മാസത്തിന് ശേഷം നടന്റെ പേര് പറഞ്ഞതിൽ ദുരുഹതയുണ്ട്; സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനൽ ചർച്ചയിൽ വിഡ്ഢിത്തം പറയുന്നവർ വനിതാ കൂട്ടായ്മയിൽ ഉണ്ടെന്നും സിദ്ദിഖിന്റെ വിമർശനം

അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്; ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ; സംഭവം കഴിഞ്ഞ് നാലു മാസത്തിന് ശേഷം നടന്റെ പേര് പറഞ്ഞതിൽ ദുരുഹതയുണ്ട്; സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനൽ ചർച്ചയിൽ വിഡ്ഢിത്തം പറയുന്നവർ വനിതാ കൂട്ടായ്മയിൽ ഉണ്ടെന്നും സിദ്ദിഖിന്റെ വിമർശനം

പ്രകാശ് ചന്ദ്രശേഖർ

ആലുവ; ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് ഞാൻ ഫോണിലൂടെയും നേരിട്ടും സംസാരിച്ചിട്ടുണ്ട്. കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. ഡബ്ല്യൂ.സി.സി എന്ത് സഹായമാണ് ആ പെൺകുട്ടിക്ക് വേണ്ടി ചെയ്തത്.ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാല് മാസം കഴിഞ്ഞാണ് നടി നടന്റെ പേര് പറഞ്ഞത്. ഇതിന് പിന്നിൽ ദുരൂഹതയുണ്ട്. സംഭവത്തിൽ നടൻ കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാൽ മാത്രം ആ രീതിയിൽ എടുത്താൽ മതിയെന്നും സിദ്ദിഖ് പറഞ്ഞു. എല്ലാവരും നടിക്കൊപ്പമാണ് നിൽക്കുന്നത്. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി എറണാകുളം റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

സംഭവം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടുകയും നടി അക്രമികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്. നടിക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതിയാണ് ചാനൽ ചർച്ചകളിൽ വന്ന് സംസാരിക്കുന്നതെന്ന് ചിലർ തന്നോട് പറഞ്ഞിട്ടുണ്ട്.

നടിക്കൊപ്പമാണെന്ന് അവകാശപ്പെടുന്നവർ ചാനൽ ചർച്ചകളിലേവരൂ. സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനൽ ചർച്ചയിൽ വിഡ്ഢിത്തം പറയുന്നവർ വനിതാ കൂട്ടായ്മയിൽ ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.സംഭവത്തിൽ താരസംഘടന നടിക്കൊപ്പം നിൽക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സഹപ്രവർത്തകനെന്ന നിലയിലും സംഘടനാഭാരവാഹി എന്ന നിലയിലും ഡി.ജി.പിയെയും മുഖ്യമന്ത്രിയേയും നേരിൽ കണ്ട് സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയതെന്നും മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയതെന്നും സിദ്ദിഖ് അവകാശപ്പെട്ടു.

പൊലീസിനോട് തനിക്ക് വല്ലാത്ത ആദരവാണ് ഉള്ളതെന്നും ചെറുപ്പത്തിൽ പൊലീസ് ആകണമെന്നതായിരുന്നു ആഗ്രഹമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ആമുഖ പ്രഭാഷണം നടത്തി.അതേസമയം നടിയെ ആക്രമിച്ച കേസ്സിൽ പൊലീസ്് ദിലീപിനെ കസ്റ്റഡിയിലെടുത്ത് എസ് പി ഓഫീസിൽ കൊണ്ടുവന്നപ്പോൾ സംഘടനയുടെ ഭാഗത്തുനിന്നും ഇടപെട്ടത് സിദ്ദിഖായിരുന്നെന്ന് പരക്കെ ആരോപണമുയർന്നിരുന്നു.

ദിലീപിനെ ജാമ്യത്തിലിറക്കാൻ വേണ്ട ഒത്താശ ചെയ്യുന്നതിനായിരുന്നു അന്ന് സിദ്ദിഖ് എസ് പി ഓഫീസ് സന്ദർശിച്ചതെന്നായിരുന്നു ഉയർന്ന വിമർശനം. ഇത് സാമൂഹിക മാധ്യമങ്ങളിൽ ് വലിയ ചർച്ചയായി. കടുത്ത ദിലീപ് അനുകൂലി എന്ന നിലയിലാണ് ഈ ഘട്ടത്തിൽ സിദ്ദിഖ് അറിയപ്പെട്ടിരുന്നത്. താരസംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യമുയർന്നപ്പോഴും പ്രതിരോധിക്കാൻ സിദ്ദിഖ് ശക്തമായി രംഗത്തുണ്ടായിരുന്നതായും ആരോപണം ഉയർന്നിരുന്നു അമ്മ നടിയോട് ഇതുവരെ നീതി കാട്ടിയിട്ടില്ലന്ന് അടുത്ത കാലം വരെ പല കോണുകളിൽ നിന്നും മുറവിളികൾ ഉയർന്നിരുന്നു.

ഇതിനിടെയാണ് ഇപ്പോൾ താനുൾപ്പെട്ട അമ്മ സംഘടന നടിക്കൊപ്പമാണെന്ന് സിദ്ദിഖ് അർധ ശങ്കയ്ക്കിടയില്ലാത്ത വിധം തുറന്നടിച്ചിരിക്കുന്നത്.കേരള പൊലീസ് അസോസിയേഷനും എറണാകുളം റൂറൽ ജില്ലാ പൊലീസും സംയുക്തമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ പൊലീസ് അനുഭവങ്ങളിലൂടെ സിദ്ദിഖ് എന്ന പരിപാടിയിൽ പൊലീസുദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് നടി ആക്രമണകേസ്സിൽ സിദ്ദിഖ് അമ്മയുടെ നിലപാട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP