Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിഖ് ജനതയ്ക്കും മലയാളക്കരയിൽ 'മാംഗല്യ സ്വപ്‌നം' പൂവണിയിക്കാം ; ' ആനന്ദ് കരജ്' വഴി സിഖുകാർക്ക് കേരളത്തിൽ വിവാഹിതരാകാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ; ആനന്ദ് മാര്യേജ് ആക്ട് എന്നത് വിവാഹ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തും; തീരുമാനം ഹിന്ദു വിവാഹ നിയമപ്രകാരം സർട്ടിഫിക്കറ്റ് നൽകുന്നത് ബുദ്ധിമുട്ടാണെന്ന പരാതിയെ തുടർന്ന്

സിഖ് ജനതയ്ക്കും മലയാളക്കരയിൽ 'മാംഗല്യ സ്വപ്‌നം' പൂവണിയിക്കാം ; ' ആനന്ദ് കരജ്' വഴി സിഖുകാർക്ക് കേരളത്തിൽ വിവാഹിതരാകാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ; ആനന്ദ് മാര്യേജ് ആക്ട് എന്നത് വിവാഹ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തും; തീരുമാനം ഹിന്ദു വിവാഹ നിയമപ്രകാരം സർട്ടിഫിക്കറ്റ് നൽകുന്നത് ബുദ്ധിമുട്ടാണെന്ന പരാതിയെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : സിഖ് ജനതയ്ക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത്. സ്വന്തം നാട്ടിലെ മതാചാര പ്രകാരം സിഖുകാർക്ക് കേരളത്തിൽ ഇനി വിവാഹിതരാകാം. സിഖ് മതാചാരമായ ' ആനന്ദ് കരജ്' വഴി സിഖുകാർക്ക് കേരളത്തിൽ വിവാഹം കഴിക്കാനുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. മുൻപ് ഇക്കൂട്ടരുടേയും വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇനി സിഖ് വിവാഹ നിയമമായ ആനന്ദ് മാര്യേജ് ആക്ട് പ്രകാരം സംസ്ഥാനത്ത് വച്ച് വിവാഹിതരാകാൻ തടസമുണ്ടാകില്ല.

മാത്രമല്ല ഇവർക്ക് നൽകുന്ന മാര്യേജ് സർട്ടിഫിക്കറ്റിലും ആനന്ദ് മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം എന്ന് രേഖപ്പെടുത്തുകയും ചെയ്യും.ആനന്ദ് വിവാഹനിയമം 2012ലാണ് പാർലമെന്റ് പാസാക്കിയത്. അതുവരെ ദേശീയതലത്തിലും ഹിന്ദു വിവാഹനിയമമായിരുന്നു സിഖുകാർക്ക് ബാധകം. സിഖ് സമൂഹത്തിന്റെ നിരന്തര ആവശ്യം കണക്കിലെടുത്താണ് അവർക്കായി വിവാഹനിയമം കേന്ദ്രസർക്കാർ പാസാക്കിയത്. രാഷ്ട്രപതി അംഗീകാരം നൽകിയതോടെ രാജ്യംമുഴുവനും ഈ നിയമം ബാധകമായി.

എന്നാൽ കേരളത്തിൽ അത് നടപ്പാക്കി ഉത്തരവ് ഇറങ്ങിയില്ല. 2014-ൽ ഇതിന്റെ ചട്ടങ്ങളായെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരമാണ് കേരളത്തിൽ സിഖ് വിവാഹങ്ങൾ നടന്നിരുന്നത്.ആനന്ദ് കരജ് ഗുരുദ്വാരയിൽവെച്ചേ നടത്താനാകൂവെന്നാണ് സിഖ് ആചാരം. ഏത് ഗുരുദ്വാരയിൽ വച്ചാണോ വിവാഹംനടക്കുന്നത് ആ പ്രദേശത്തെ രജിസ്ട്രാറുടെ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്യണം.

അതത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് വിവാഹ രജിസ്ട്രാർ.കേരളത്തിൽ വിവാഹിതരാകുന്ന സിഖുകാർക്ക് വിവാഹ സർട്ടിഫിക്കറ്റ് ഹിന്ദു വിവാഹനിയമപ്രകാരം നൽകുന്നത് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുവെന്ന് പരാതിയുയർന്നിരുന്നു.

ആനന്ദ് കരജ്

ഗുരു അമർദാസ് (1479-1574) ആണ് സിഖ് വിവാഹച്ചടങ്ങായ ആനന്ദ് കരജ് ചിട്ടപ്പെടുത്തിയത്. സന്തോഷകരമായ കൂടിച്ചേരൽ എന്നാണ് ആനന്ദ് കരജ് എന്ന പഞ്ചാബി വാക്കിന്റെ അർഥം. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയാണ് സിഖ് സമൂഹത്തിന്റെ ആചാരപരമായ കാര്യങ്ങൾ നിലവിൽ തീരുമാനിക്കുന്നത്.

സ്ത്രീയെയും പുരുഷനെയും തുല്യ പങ്കാളിയായി കാണുന്ന സിഖ് വിവാഹത്തിൽ സ്ത്രീധനം നിഷിദ്ധമാണ്. എല്ലാ ദിവസവും എല്ലാ സമയവും നല്ലതാണെന്ന വിശ്വാസത്തിൽ ജാതകമോ, മുഹൂർത്തമോ നോക്കാറില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP