Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സിന്ധു ജോയിയുടെയും ശാന്തിമോൻ ജേക്കബിന്റെയും വിവാഹ നിശ്ചയം നടന്നു; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ തീപ്പൊരി നേതാവും മാധ്യമപ്രവർത്തകനും മനസമ്മതം നടത്തി

സിന്ധു ജോയിയുടെയും ശാന്തിമോൻ ജേക്കബിന്റെയും വിവാഹ നിശ്ചയം നടന്നു; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ തീപ്പൊരി നേതാവും മാധ്യമപ്രവർത്തകനും മനസമ്മതം നടത്തി

കൊച്ചി: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും യൂത്ത് കമ്മീഷൻ മുൻ അധ്യക്ഷയുമായ സിന്ധു ജോയിയും മാധ്യമപ്രവർത്തകൻ ശാന്തി മോൻ ജേക്കബും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങുകൾ കൊച്ചിയിൽ നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് മനസമ്മതച്ചടങ്ങുകൾ നടന്നത്. ഇരുപത്തേഴിനാണു വിവാഹം.

എസ്എഫ്‌ഐ തീപ്പൊരി നേതാവായി ജയിൽ വാസം വരെ അനുഭവിച്ച സിന്ധു ലോകസഭയിലും നിയമസഭയിലും സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് അർഹമായ സ്ഥാനം ലഭിച്ചില്ല എന്നു പരാതി ഉയർത്തി കോൺഗ്രസ്സിലേക്ക് മാറുക ആയിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ നിയമസഭാ തെരഞ്ഞെടുപ്പൽ സംസ്ഥാനത്തൊട്ടാകെ നടന്നു കോൺഗ്രസ്സിനു വേണ്ടി പ്രസംഗിച്ചെങ്കിലും അധികാരത്തിൽ ഏറിയ സർക്കാർ സിന്ധുവിനെ അവഗണിച്ചു. തുടർന്ന് പഠനത്തിലും ആത്മീയ കാര്യങ്ങളിലും ശ്രദ്ധ ഊന്നിയ സിന്ധു സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.

എസ് എഫ് ഐയുടെ സമരമുഖങ്ങളിലെ നിത്യ സാന്നിധ്യമായിരുന്നു ഒരു കാലത്ത് സിന്ധു ജോയി. എറണാകുളത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ജയിച്ചില്ല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേയും സ്ഥാനാർത്ഥിയായി. അതിന് ശേഷമാണ് നേതൃത്വവുമായി അകന്നത്. തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന സിന്ധു ജോയി സിപിഎമ്മിൽ നിന്ന് രാജിവച്ച് കോൺഗ്രസിന്റെ ഭാഗമായി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യൂത്ത് കമ്മീഷന്റെ അധ്യക്ഷയായി നിയോഗിച്ചെങ്കിലും സിന്ധു ജോയി സ്ഥാനം ഏറ്റെടുത്തില്ല. അതിന് ശേഷമാണ് രാഷ്ട്രീയ വനവാസം തുടഹ്ങിയത്.

സിന്ധുവിന്റെ വിവാഹത്തെ കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ആയിടക്ക് പ്രചരിച്ചിരുന്നു അത്തരം ഊഹാപോഹങ്ങൾ എല്ലാം അവസാനിപ്പിച്ചാണ് സിന്ധു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. സോഷ്യൽ മീഡിയായിൽ സജീവമായിരുന്നപ്പോൾ കണ്ടു മുട്ടിയ സൗഹൃദമായിരുന്നു വിവാഹ ജീവിതത്തിലേക്ക് നയിക്കാൻ കാരണമായതെന്ന് സിന്ധുവിന്റെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോടു പറഞ്ഞു. മൂന്നു വർഷം മുൻപ് ഭാര്യ മരിച്ച ഇപ്പോൾ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന രണ്ടു കുട്ടികളുടെ പിതാവും കൂടിയായ ശാന്തിമോൻ ജേക്കബിന്റെ ആത്മീയ പ്രഭാഷണങ്ങളാണ് സിന്ധുവിനെ അടുപ്പിച്ചത്.

ദീപികയിൽ രണ്ടു ദശകത്തോളം ജോലി ചെയ്ത ശാന്തിമോൻ ജേക്കബ് ഇറാഖ് യുദ്ധം അടക്കമുള്ള റിപ്പോർട്ട് ചെയ്തു ശ്രദ്ധായനായ മാധ്യമ പ്രവർത്തകനാണ്. ദീപിക ഓൺലൈൻ തുടങ്ങിയപ്പോൾ മുതൽ അതിന്റെ ചുമതലക്കാരനായിരുന്നു. ഒന്നര പതിറ്റാണ്ട് മുൻപ് ജേർണലിസത്തിൽ ഉന്നത പഠനം നടത്തിയാണ് ബ്രിട്ടണിലേക്ക് പോകുന്നത്. പഠന ശേഷം ചില പ്രസിദ്ധീകരണങ്ങളുടെ മുമതക്കാരനും ഡിവൈൻ ടിവി, ശാലോം ടിവി എന്നിവയുടെ ചുമതലക്കാരനുമായിരുന്നു.

മൂന്നു വർഷം മുൻപ് അപ്രതീക്ഷിതമായി കുഴഞ്ഞു വീണു ഭാര്യ മരിച്ചതോടെ ആത്മീയ കാര്യങ്ങളിൽ ഏറെ ശ്രദ്ധേയമായ ശാന്തിമോൻ മതപ്രഭാഷകൻ എന്ന നിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. ആത്മീയ പ്രഭാഷണങ്ങളുമായി അമേരിക്കയും യൂറോപ്പും അടങ്ങുന്ന മിക്ക രാജ്യങ്ങളും ശാന്തിമോൻ സന്ദർശിച്ചിട്ടുണ്ട്. രണ്ടു ആൺമക്കളും ഇംഗ്ലണ്ടിൽ ഉന്നത ജോലിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP