Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകാനാവില്ലെങ്കിൽ അമ്മ ആകേണ്ട! പരാമർശത്തിന്റെ പേരിൽ മമ്മൂട്ടിയെ സ്ത്രീവിരുദ്ധനാക്കുന്നവരെ വിമർശിച്ച് സിന്ധു ജോയി

കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകാനാവില്ലെങ്കിൽ അമ്മ ആകേണ്ട! പരാമർശത്തിന്റെ പേരിൽ മമ്മൂട്ടിയെ സ്ത്രീവിരുദ്ധനാക്കുന്നവരെ വിമർശിച്ച് സിന്ധു ജോയി

തിരുവനന്തപുരം: കാൻസർ ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു നൽകാൻ ആവാത്ത സ്ത്രീകൾ അമ്മമാരാകരുത് എന്ന പരാമർശം മമ്മൂട്ടി നടത്തിയിരുന്നു. തീർത്തും സദുദ്ദേശത്തോടെ മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ പതിവു പോലെ വിവാദമാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഫെമിനിസ്റ്റുകൾ ചമയുന്നവരാണ് മമ്മൂട്ടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇങ്ങനെ വിവാദം കൊഴുക്കുന്നതിനിടെ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ട് സിന്ധു ജോയി രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് മമ്മൂട്ടിയെ സിന്ധു പിന്തുണച്ചത്. മമ്മൂട്ടി പറഞ്ഞ കാര്യത്തെ ഉൾക്കൊള്ളാതെയാണ് അദ്ദേഹത്തെ വിമർശിക്കുന്നതെന്നാണ് സിന്ധു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്.

സിന്ധുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേട്ടത് പാതി കേൾക്കാത്തത് പാതി ഫേസ് ബുക്കിൽ ചർച്ചകളും,വിവാദങ്ങളും പിന്നെ അസഭ്യ വർഷങ്ങളും തുടങ്ങുകയായി. ഇന്നത്തെ ചർച്ച മെഗാ സ്റ്റാർ മമ്മൂട്ടിയെ ചുറ്റിപ്പറ്റിയാണ്. അദേഹം സ്ത്രീ വിരുദ്ധമായ പരാമർശം നടത്തിയത്രേ. കാൻസർ ചികിത്സ സൗജന്യമാകുന്ന സുകൃതം പദ്ദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ 'കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകനാവില്ലെങ്കിൽ അമ്മ ആകേണ്ട 'എന്ന് അദ്ദേഹം പറഞ്ഞുവത്രേ. ചില ആളുകൾക്ക് ഇതത്ര രസിച്ചിട്ടില്ല .ഭക്ഷണം പാചകം ചെയ്യേണ്ടത് സ്ത്രീകളുടെ മാത്രം കാര്യമോ എന്നാണ് അവരുടെ ചോദ്യം. ഏത് അർത്ഥത്തിൽ ഏത് സാഹചര്യത്തിൽ ആണ് മമ്മൂട്ടി ഇത് പറഞ്ഞത് എന്ന് വിശകലനം ചെയ്ത് നോക്കിയിട്ട് പോരെ മോശമായ പ്രതികരണങ്ങൾ.

മലയാളിയുടെ മാറുന്ന ജീവിത ശൈലീയെ കുറിച്ചും ,ആഹാര ശൈലിയിലെ തെറ്റായ പ്രവണതകൾ തിരുത്താതെ കാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോദിക്കാൻ കഴിയില്ല എന്നും ..നല്ല ഭക്ഷണം കിട്ടുന്ന രോഗവിമുക്തായ ചുറ്റുപാടിൽ നമ്മുടെ കുട്ടികൾ വളരണം എന്നുമാണ് അദ്ദേഹം പറഞ്ഞത് .

കുഞ്ഞിനെ പ്രസവിക്കാനും മുലപ്പാൽ നൽകാനും ഉള്ള ഉപകരണം മാത്രമാണ് സ്ത്രീ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. സ്വന്തം കുട്ടികളെ പരിപാലിക്കുന്നതും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും അമ്മയ്ക്കും അച്ഛനും ആകാം ..കുടുംബജോലികൾ ഭാര്യയും ഭർത്താവും തുല്യമായി പങ്കിട്ടു എടുക്കുന്ന ഒരു കാലം വരണം. നിലനിൽകുന്ന സാഹചര്യത്തിൽ കേരളത്തിലെ ബഹുഭുരിപക്ഷം കുടുംബങ്ങളിലും സ്ത്രീകളാണ് കുട്ടികൾക്കും കുടുംബത്തിനും വേണ്ടി പാചകം ചെയ്യുന്നത് എന്നത് നഗ്‌നസത്യം. ഇത്തരം ഒരു സാമൂഹിക പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ വാക്കുകൾ വിശകലനം ചെയ്യുമ്പോൾ സ്ത്രീ വിരുദ്ധമായ ഒന്നും അതിലില്ല എന്ന് കാണാൻ കഴിയും.

കാലം മാറി ഇന്ന് കേരളത്തിലെ സ്ത്രീകൾ ബഹുദൂരം മുന്നേറി തൊഴിലിടങ്ങളിൽ മാന്യമായ സ്ഥാനം നേടിയെടുത്തു പക്ഷെ ഭക്ഷണം ഉണ്ടാക്കുന്നത് ഉൾപ്പെടെ ഉള്ള കുടുംബ ജോലികൾ ഇന്നും സ്ത്രീകളുടെ മാത്രം ചുമതലയായി അവശേഷിക്കുന്നു. ഈ സാമൂഹിക അവസ്ഥക്ക് മാറ്റം വരാത്തിടത്തോളം മമ്മൂട്ടിയെ പഴി ചാരാൻ നമുക്ക് അർഹത ഇല്ല എന്നാണ് എന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP