Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞത് കുടുംബം പകർന്നു നൽകിയ കരുത്തുകൊണ്ട്; നല്ല റോളുകൾ കിട്ടിയാൽ അഭിനയത്തിൽ ഒരുകൈ നോക്കാമെന്നും അമൃത സുരേഷ്

പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞത് കുടുംബം പകർന്നു നൽകിയ കരുത്തുകൊണ്ട്; നല്ല റോളുകൾ കിട്ടിയാൽ അഭിനയത്തിൽ ഒരുകൈ നോക്കാമെന്നും അമൃത സുരേഷ്

മറുനാടൻ ഡെസ്‌ക്‌

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. താരത്തിന്റെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കുമെന്നും താരം  വ്യക്തമാക്കി. 

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്ക് വയ്ക്കാറുണ്ട്. ജീവിതത്തിൽ തിളക്കങ്ങൾ മാത്രമല്ല, പ്രതിസന്ധിയും നേരിട്ട സെലിബ്രിറ്റിയാണ് അമൃത. ഇതിനിടയ്ക്ക് നടൻ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളർത്തിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെയെന്നും, അഭിനയത്തിലേക്ക് കടക്കുന്നതിന്റെ സൂചനയും താരം പ്രേക്ഷകരോട് പങ്കുവച്ചു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വാചാലയാകുന്നത്.

കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാൻ കരുത്ത് പകർന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയിൽ മകൾ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.

സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ ഫാനാണ് താൻ. ലതാജിയുടെ പാട്ടു പാടാൻ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. മാത്രമല്ല ഫേസ്‌ബുക്കിലെ ചില കമന്റുകൾ വായിച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP