Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിസ്റ്റർ അഭയ കേസിൽ സാക്ഷി മൊഴികളിൽ വ്യക്തത വരുത്താത്തതിൽ സിബിഐക്ക് കോടതിയുടെ വിമർശനം; മുൻ എസ്‌പി കെ.ടി. മൈക്കിൾ തെളിവ് നശിപ്പിച്ചെന്ന ഹർജി കോടതിയിൽ ; കൂടുതൽ പേരെ പ്രതികളാക്കണമെന്ന ആവശ്യവുമായി ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ വാദം തുടരും

സിസ്റ്റർ അഭയ കേസിൽ സാക്ഷി മൊഴികളിൽ വ്യക്തത വരുത്താത്തതിൽ സിബിഐക്ക് കോടതിയുടെ വിമർശനം; മുൻ എസ്‌പി കെ.ടി. മൈക്കിൾ തെളിവ് നശിപ്പിച്ചെന്ന ഹർജി കോടതിയിൽ ; കൂടുതൽ പേരെ പ്രതികളാക്കണമെന്ന ആവശ്യവുമായി ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ വാദം തുടരും

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ് പി കെ .ടി. മൈക്കിൾ, കോടതി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഹർജി ജനുവരി 17 ന് തുടരാൻ കോടതി ഉത്തരവ്. നിയമത്തിന്റെ അജ്ഞതകൊണ്ടാണ് തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടതെന്നാണ് ഇതേ കുറിച്ച് അന്വേഷിച്ച് സിബിഐ റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിൽ വ്യക്തത വേണമെന്ന് കഴിഞ്ഞ വാദത്തിൽ സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ മേലാണ് വാദം കേൾക്കുന്നത്. കേസിലെ മൂന്നു പ്രതികളും നൽകിയ വിടുതൽ ഹർജിയും പരിഗണിച്ചേക്കും

സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസങ്ങളിൽ കെ റ്റി മൈക്കിൾ തെളിവ് നശിപ്പിക്കുവാൻ നടത്തിയ അവിഹിത ഇടപെടൽ സംബന്ധിച്ച് സാക്ഷി മൊഴികളിൽ സിബിഐ വ്യക്തത വരുത്താത്തതിൽ സിബിഐയെ കോടതി വിമർശിച്ചു. തെളിവ് നശിപ്പിച്ചവർക്കെതിരെ വിചാരഘട്ടത്തിൽ സിആർപിസി 195 വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ അനുമതിയില്ലാതെ പ്രതിയാക്കുവാൻ കോടതിക്ക് അധികാരമുണ്ടെന്ന സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

മൈക്കിളിന് പുറമെ ആർഡിഒ ആയിരുന്ന കിഷോർ, സിബിഐ മുൻ എസ്‌പി ത്യാഗരാജൻ, ആർഡിഒ ഓഫീസിലെ മുൻ സൂപ്രണ്ട് ഏലിയാമ്മ, ക്ലർക്കായിരുന്ന കെ.എൻ മുരളീധരൻ, അടുക്കള ജീവനക്കരി അച്ചാമ്മ എന്നിവരെ കേസിൽ പ്രതിചേർക്കണമെന്നാണ് ജോമോൻ പുരയ്ക്കലിന്റെ ഹർജിയിലെ ആവശ്യം. 1992 മാർച്ച് 22നാണ് സിസ്റ്റർ അഭയ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP