Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിസ്റ്റർ അമല കൊല കേസിൽ സതീഷ് ബാബുവിന് ജീവപര്യന്തം തടവ് ശിക്ഷ; ബലാത്സംഗത്തിന് പത്തു കൊല്ലം തടവും; പ്രതിക്ക് ശിഷ്ടകാലം തടവറ വിധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കാതെ കോടതി

സിസ്റ്റർ അമല കൊല കേസിൽ സതീഷ് ബാബുവിന് ജീവപര്യന്തം തടവ് ശിക്ഷ; ബലാത്സംഗത്തിന് പത്തു കൊല്ലം തടവും; പ്രതിക്ക് ശിഷ്ടകാലം തടവറ വിധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കാതെ കോടതി

പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോൺവെന്റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി കാസർകോട് മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിന് (സതീഷ് നായർ-38) ജീവപര്യന്തം തടവ്. പാലാ അഡീഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വിവിധ വകുപ്പുകളിലായി പ്രതിക്ക് 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറ് വർഷവും ഒമ്പത് മാസവും തടവ് അനുഭവിക്കണം.

പാലാ സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗത്തിന് പത്തുവർഷം തടവുശിക്ഷയും ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങൾ പ്രത്യേകം ശിക്ഷയും വിധിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിപതിനായിരം രൂപ പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കിൽ ആറു വർഷവും ഒമ്പതു മാസവും കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. വിധിയിൽ സംതൃപ്തിയുണ്ടെന്ന് പ്രോസിക്യുഷൻ പ്രതികരിച്ചു. പ്രതിക്ക് ശിഷ്ടകാലം മുഴുവൻ ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നായിരുന്നും പ്രോസിക്യുഷൻ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം കോടതി പരിഗണിച്ചില്ല. സി.അമലയുടെ ബന്ധുക്കൾ വിധിയെ സ്വാഗതം ചെയ്തു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു.

പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും പ്രതി കുറ്റക്കാരാനാണെന്നും കോടതി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 2015 സെപ്റ്റംബർ 16ന് അർദ്ധ രാത്രിക്ക് ശേഷമാണ് സിസ്റ്റർ അമല കോൺവെന്റിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചു കയറിയ പ്രതി ഗോവണിയുടെ ചുവട്ടിൽ സൂക്ഷിച്ചിരുന്ന കൈതൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ കക്ഷികളല്ലാത്തവരെ ഒഴിവാക്കി അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം.

ബാബു മറ്റൊരുകേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ സെൻട്രൽ ജയിലിലാണുള്ളത്. 2015-ൽ ഭരണങ്ങാനം അസീസി സ്നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ ഏഴുമാസം മുമ്പ് പാലാ കോടതി ആറുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. അമല കൊലപാതക കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോർജ് ബോബനാണ് ഹാജരായത്. നിരവധി കന്യാസ്ത്രീ മഠങ്ങളിൽ കവർച്ച നടത്തിയ കേസിൽ സതീഷ് ബാബു പ്രതിയാണ്. മോഷണവും റിപ്പർ മോഡലിൽ തലയ്ക്കടിച്ചുള്ള ആക്രമണവും നടത്തിയതിന് പ്രതിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുകളെടുത്തിരുന്നു.

ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കുനേരെ രാത്രിയിൽ നടന്ന ആക്രമണങ്ങളും ഇതിൽപെടുന്നു. തെളിവുകളുടെ അഭാവത്തിൽ 22 കേസുകളിൽ പ്രതിയെ വെറുതെവിട്ടു. കേസിൽ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നാണ് സതീഷ് ബാബു പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാൾ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. പഴ്സും ബാഗും നഷ്ടമായെന്ന് പറഞ്ഞാണ് ഇയാൾ ആശ്രമത്തിലെത്തിയത് ഇതിനിടെ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത സതീഷ് ബാബുവിന്റെ നമ്പർ പിന്തുടർന്ന സൈബർ സെല്ലാണ് ഉത്തരാഖണ്ഡ് പൊലീസിന് വിവരങ്ങളും ചിത്രങ്ങളും കൈമാറിയത്. തുടന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാസർകോട്ടുകാരനായ ക്രിമിനൽ പശ്ചാത്തലമുള്ള സതീഷ് ബാബു സിസ്റ്റർ അമല കൊല്ലപ്പെട്ട ദിവസം പാലായിൽ ഉണ്ടായിരുന്നതായി മൊബൈൽ ഫോൺ വിവരങ്ങളിൽനിന്ന് സ്ഥിരീകരിച്ചിരുന്നു.രാത്രി മഠത്തിൽ അപരിചിതനെ കണ്ടതായി ഒരു കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. സതീഷ് ബാബുവിന്റെ ചിത്രം ഈ കന്യാസ്ത്രീയെ കാണിച്ച് അന്വേഷണ സംഘം പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. പാലാ, കോട്ടയം മേഖലകളിൽ പതിവായി സതീഷ് ബാബു വന്നിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

ബന്ധുക്കളെത്തേടി മുണ്ടക്കയത്ത് എത്തിയ സതീഷ് ബാബു ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു. തുടർന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണ മുണ്ടക്കയത്തെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിച്ചിരുന്നു. ആദ്യം മുണ്ടക്കയത്ത് എത്തിയപ്പോൾ രണ്ടു കാർകൊണ്ടുവന്നിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അന്ന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. നേരത്തേ വിവാഹം കഴിച്ചിരുന്ന സതീഷ് ബാബു ഭാര്യയെ പിന്നീട് ഉപേക്ഷിച്ചു. ഇതിൽ ഒരു കുട്ടിയുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന സതീഷ് ബാബു റിപ്പർ മോഡലിലുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്്. താൻ സിനിമ മേഖലയിലാണെന്നാണ് സതീഷ് ബാബു ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറുകളിൽ ഒന്നു മുണ്ടക്കയത്തെ ഒരു ഹോട്ടൽ ഉടമക്ക് വിറ്റിരുന്നു. എസ്റ്റേറ്റ് ലയത്തിലുള്ള ബന്ധുക്കൾക്ക് വാരിക്കോരി പണവും നൽകിയിരുന്നു. പാലായിൽ സിസ്റ്റർ അമല കൊല്ലപ്പെട്ടതിന് പിറ്റേന്ന് മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതാണ് അന്വേഷണം പ്രതിയിലേക്ക് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP