Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കന്യാസ്ത്രീകൾ തെരുവിലിറങ്ങാൻ കാരണം സഭയുടെ നിലപാട്; നീതിക്കു വേണ്ടി പല അധികാരികളുടെ വാതിലും മുട്ടിയിട്ടും അത് ലഭിച്ചില്ല; വെളിപ്പെടുത്തലുമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തക; ബിഷപ്പിന്റെ ഭീഷണി കാരണമാണ് ആദ്യഘട്ടത്തിൽ പരാതി നൽകാൻ സാധിക്കാതിരുന്നതെന്ന് സിസ്റ്റർ അനുപമ

കന്യാസ്ത്രീകൾ തെരുവിലിറങ്ങാൻ കാരണം സഭയുടെ നിലപാട്; നീതിക്കു വേണ്ടി പല അധികാരികളുടെ വാതിലും മുട്ടിയിട്ടും അത് ലഭിച്ചില്ല; വെളിപ്പെടുത്തലുമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തക; ബിഷപ്പിന്റെ ഭീഷണി കാരണമാണ് ആദ്യഘട്ടത്തിൽ പരാതി നൽകാൻ സാധിക്കാതിരുന്നതെന്ന് സിസ്റ്റർ അനുപമ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിലിറങ്ങാൻ കാരണം കത്തോലിക്കാ സഭയുടെ നിലപാടുകളാണെന്ന് പരാതി നൽകിയ കന്യാസ്ത്രീയുടെ സഹപ്രവർത്തക. നീതി ലഭിക്കുന്നതിനായി പല അധികാരികളുടേയും വാതിലിൽ മുട്ടി. ഒരു സ്ഥലത്ത് നിന്നും നീതി ലഭിച്ചില്ല. പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വ്യക്തമാക്കിയത്.

ബിഷപ്പിന്റെ ഭീഷണി കാരണമാണ് ആദ്യഘട്ടത്തിൽ സിസ്റ്റർക്ക് പരാതി പറയാൻ കഴിയാതിരുന്നത്. വികാരിയച്ചൻ മുതൽ വത്തിക്കാൻ പ്രതിനിധിക്ക് വരെ പരാതി നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഇരുപതോളം കന്യാസ്ത്രീകളാണ് ഈ കാലയളവിൽ സഭാവസ്ത്രം ഉപേക്ഷിച്ച് പോയിരിക്കുന്നത്.

അടിച്ചമർത്തൽ നടപടികൾ ഭയന്നാണ് സന്യാസിനി സമൂഹം സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി വരാത്തത്. പൊലീസിന് പരാതി നൽകിയിട്ട് 78 ദിവസം പിന്നിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസവുമുണ്ടായിരുന്നു. എന്നാൽ നീതി കിട്ടിയില്ല. ഞങ്ങളുടെ സഹപ്രവർത്തകയുടെ വേദന ഇനിയും കാണാൻ കഴിയില്ല. ഇതാണ് ഞങ്ങളെ സമരവുമായി തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്.

കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തെളിവില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇനിയും എന്ത് തെളിവാണ് വേണ്ടത് എന്ന് മനസ്സിലാകുന്നില്ല. രാഷ്ട്രീയമായും സാമ്പത്തികമായും കരുത്തനായ വ്യക്തിയാണ് ബിഷപ്പ് ഫ്രാങ്കോ. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് പി.സി ജോർജ് നടത്തിയത്. ഒരു വാചകം പിൻവലിച്ചതു കൊണ്ട് അത് തെറ്റാല്ലാതാകുന്നില്ലെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP