Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഞാൻ ശരിക്കും വിതുമ്പിപോയി; തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി പൊലീസ് അവഗണിച്ചു; ഒരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു അവർ ചോദിച്ചതെന്ന് സിസ്റ്റർ ലൂസി കളപ്പുര

മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഞാൻ ശരിക്കും വിതുമ്പിപോയി; തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി പൊലീസ് അവഗണിച്ചു; ഒരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു അവർ ചോദിച്ചതെന്ന് സിസ്റ്റർ ലൂസി കളപ്പുര

വയനാട്: 'മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഞാൻ ശരിക്കും വിതുമ്പിപ്പോയി.തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി നൽകാനാണ് അവിടെ പോയത്. അത് പൊലീസ് അവഗണിച്ചതായി സിസ്റ്റർ ലൂസി കളപ്പുര. പരാതിയുമായി ചെന്നപ്പോൾ ക്ഷമിക്കാനാണ് പൊലീസ് പറഞ്ഞതെന്നും അവർ പറഞ്ഞു.

അവരൊരുമാതിരി കളിയാക്കും പോലെയായിരുന്നു പെരുമാറിയത്. സിസ്റ്റർ.... ഒരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു അവർ ചോദിച്ചത്. ഞാൻ പറഞ്ഞു, ആളെ കണ്ടുകിട്ടിയാലല്ലേ ക്ഷമിക്കാൻ പറ്റൂവെന്ന്'- സിസ്റ്റർ ലൂസി പറഞ്ഞു.

രണ്ട് വ്യാജ പ്രൊഫൈലുകളിൽ നിന്നായാണ് തനിക്കെതിരെ മോശമായ പരാമർശങ്ങളുണ്ടായതെന്നും ഇവർ പറയുന്നു. കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നൽകിയതിനെ തുടർന്ന് നേരത്തേ സിസ്റ്റർ ലൂസിയെ സഭാ നടപടികളിൽ നിന്ന് വിലക്കുകയും പിന്നീട് വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് വിലക്ക് പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP