Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയ്ക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല; പ്രത്യേക മുറിയും അനുവദിച്ചില്ല; മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാതെ സിസ്റ്റർ സെബ മടങ്ങി

ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയ്ക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല; പ്രത്യേക മുറിയും അനുവദിച്ചില്ല; മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാതെ സിസ്റ്റർ സെബ മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയക്ക് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനായില്ല. കഴിഞ്ഞ മെയ്‌ മൂന്നിനു നടന്ന പരീക്ഷയിൽ ക്രമക്കേടുണ്ടായ സാഹചര്യത്തിലാണു വീണ്ടും പരീക്ഷ നടത്തേണ്ടിവന്നത്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ വരുന്നവർക്ക് കർശന നിർദ്ദേശങ്ങൾ സുപ്രീംകോടതി മുന്നോട്ടു വച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സിസ്റ്ററിനെ പരീക്ഷ എഴുതാൻ അധികാരികൾ അനുവദിക്കാത്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹർ സ്‌കൂളിലാണ് സംഭവം.

പരീക്ഷ എഴുതാൻ കർശന പരിശോധനയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ശിരോവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ നിലപാട് എടുത്തു. ഇതോടെ പരീക്ഷ എഴതുതാതെ മടങ്ങാൻ സിസ്റ്റർ സെബ മടങ്ങി. സഭാ അധികാരികളുമായി ആലോചിച്ച് നിയമ നടപടികൾ തുടങ്ങുമെന്ന് സിസ്റ്റർ അറിയിച്ചു. ഡോക്ടറെന്ന മോഹമാണ് ഇതോടെ അവസാനിച്ചതെന്നും വ്യക്തമാക്കി. കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയാണു പരീക്ഷ വീണ്ടും നടത്തുന്നത് എന്നതിനാൽ വിദ്യാർത്ഥികൾ രാവിലെ ഏഴരയ്ക്കും ഒൻപതരയ്ക്കും ഇടയിൽ പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.

ഇത് അനുസരിച്ച് കൃത്യസമയത്ത് തന്നെ സിസ്റ്റർ പരീക്ഷാ സെന്ററിലെത്തി. പരിശോധന കഴിഞ്ഞതോടെ വിവാദം തുടങ്ങി. പരീക്ഷയിൽ പങ്കെടുക്കുന്നവർക്കു ഡ്രസ് കോഡ് നിർദ്ദേശിച്ചുള്ള സിബിഎസ്ഇ ഉത്തരവു ചോദ്യംചെയ്ത് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്‌ഐഒഐ) നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി അനുവദിച്ചിരുന്നില്ല. ഇത്തരം ചെറിയ വിഷയങ്ങളിൽ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്. എൽ. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പെൺകുട്ടികളുടെ ശിരോവസ്ത്രത്തിന്റെ കാര്യത്തിലൊഴികെ സിബിഎസ്ഇയുടെ നിർദ്ദേശം സ്വീകാര്യമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ വാദിച്ചു. ശിരോവസ്ത്രം മതപരമായ ആചാരത്തിന്റെ ഭാഗമാണ്. അതിനാൽ, അത് അനുവദിക്കാത്തപ്പോൾ വിദ്യാർത്ഥിനികൾ പരീക്ഷ ഉപേക്ഷിക്കേണ്ട സ്ഥിതി വരുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ചിലതരം വസ്ത്രങ്ങൾ ധരിക്കുന്നതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിനോടു യോജിക്കാനാവില്ലെന്നും ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്നുകണ്ട് വിശ്വാസം ഇല്ലാതാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. പരിശോധനയ്ക്ക് സമ്മതിച്ചാൽ അവർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദ്ദേശവുമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സെബയ്ക്ക് പരീക്ഷ എഴുതാൻ കഴിയാത്തത്. സുപ്രീംകോടതി നിർദ്ദേശം ലംഘിക്കാൻ ഉദ്ദ്യോഗസ്ഥരും തയ്യാറായില്ല. ശിരോവസ്ത്രം അഴിക്കാതെ പരീക്ഷയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന് അവരും വ്യക്തമാക്കി. പരിശോധനയ്ക്ക് ശേഷം പ്രത്യേക മുറി അനുവദിക്കണമെന്നത് അറിയില്ലെന്നും പറഞ്ഞു. ഇതോടെയാണ് പരീക്ഷ എഴുതാതെ മടങ്ങാൻ സെബ തീരുമാനിച്ചത്. ഇതോടെ പുതിയ നിയമപോരാട്ടത്തിലേക്ക് വിഷയം എത്തുമെന്ന് ഉറപ്പായി.

ശിരോവസ്ത്രം ഒരുദിവസം ധരിച്ചില്ലെങ്കിൽ മതവിശ്വാസത്തിനു കോട്ടം വരില്ലെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹർജി പരിശോധിക്കവെ കോടതി വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്ഇയ്ക്കു തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നിട്ടും ഈ കന്യാസ്ത്രീയുടെ പ്രശ്‌നം പരിഗണനയ്‌ക്കെടുക്കാൻ അധികൃതർ തയ്യാറായില്ല എന്നകാര്യത്തിലാണു വിവാദങ്ങൾ ഉയരുന്നത്. കോടതിയുടെ പരാമർശത്തിനു കാര്യമായ പരിഗണന നൽകാതെ ഉദ്യോഗസ്ഥർ പരീക്ഷ നടത്താൻ ഒരുങ്ങിയതാണ് സിസ്റ്റർ സെബയെപ്പോലുള്ളവർക്കു പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കപ്പെട്ടതെന്ന വാദവും ഉയരുന്നുണ്ട്.

ശിരോവസ്ത്രം ധരിച്ചെത്തിയാൽ പരീക്ഷയ്ക്ക് ഇരുത്തുന്ന കാര്യത്തിൽ അധികൃതർക്കു തീരുമാനമെടുക്കാമെന്ന വസ്തുത കോടതി ചൂണ്ടിക്കാണിച്ചിട്ടു കൂടി മെഡിക്കൽ പ്രവേശനം കാത്തിരിക്കുന്നവരുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് അധികൃതർ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP