Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ സ്ഥിതി അതീവഗുരുതരം; അക്രമത്തിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്നും ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ

ശബരിമലയിൽ സ്ഥിതി അതീവഗുരുതരം; അക്രമത്തിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്നും ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ അറിയിച്ചു. അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുകയാണ്. നിലയ്ക്കൽ, പമ്പ, ശബരി പീഠം എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്.

50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതി ഉണ്ടായെന്നും കമ്മിഷണർ കോടതിയിൽ ബോധിപ്പിച്ചു. മണ്ഡലകാലത്തു നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായും കമ്മിഷനർ ഹൈക്കോടതിയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP