Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവരാത്രി ഉത്സവത്തിനിടെ സ്ത്രീകൾ അടക്കമുള്ളവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഏഴംഗ ഗുണ്ടാ സംഘം അറസ്റ്റിൽ; കുറ്റൂർ മഹാദേവ ക്ഷേത്രത്തിലൈ പ്രശ്‌നക്കാർ പിടിയിലാകുമ്പോൾ

ശിവരാത്രി ഉത്സവത്തിനിടെ സ്ത്രീകൾ അടക്കമുള്ളവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഏഴംഗ ഗുണ്ടാ സംഘം അറസ്റ്റിൽ; കുറ്റൂർ മഹാദേവ ക്ഷേത്രത്തിലൈ പ്രശ്‌നക്കാർ പിടിയിലാകുമ്പോൾ

എസ് രാജീവ്‌

തിരുവല്ല : ശിവരാത്രി ഉത്സവത്തിനിടെ സ്ത്രീകൾ അടക്കമുള്ളവരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഏഴംഗ ഗുണ്ടാ സംഘം അറസ്റ്റിൽ . കുറ്റൂർ മഹാദേവ ക്ഷേത്രത്തിലൈ ശിവരാത്രി ഉത്സവത്തിനിടെയായിരുന്നു ആക്രമണം.

കുറ്റൂർ അമിക്കുളം വീട്ടിൽ മിഥുൻ. എം എസ് ( 23 ) , അമിക്കുളം വീട്ടിൽ അനിൽ കുമാർ ( 45 ) ,മാലിപ്പറമ്പിൽ വീട്ടിൽ വിഷ്ണു കുട്ടപ്പൻ ( 25 ) മണലിക്കാലയിൽ വീട്ടിൽ പ്രശാന്ത് ( 25 ), അമിക്കുളത്തിൽ വീട്ടിൽ അനൂപ് കുമാർ ( 20 ) , കടുവൻപാറ മോടിയിൽ വീട്ടിൽ സിദ്ധു (24), കടുവൻപാറ മോടിയിൽ വീട്ടിൽ രാഹുൽ കെ. ആർ ( 24 )എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിൽ ശിവരാത്രി പൂജ നടക്കുമ്പോൾ ആയിരുന്നു ക്ഷേത്ര വളപ്പിനുള്ളിൽ മിഥുൻ , അനിൽകുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ കുറ്റൂർ ഗ്രാമ പഞ്ചായത്തംഗം പ്രസന്ന സുരേഷ്, രാജീവ് രാജ്, ദിലീപ്, ശരത്, ശ്രീജിത്ത്, രാജിവിന്റ അമ്മ, തുടങ്ങിയവർക്ക് പരുക്കേറ്റിരുന്നു. ക്ഷേത്രത്തിലെ വിളക്കുകളും, മുരുകൻ നടക്കും, സദ്യാലയത്തിനും ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP