Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജസ്‌നയുടെ കാണാതായിട്ട് ആറ് മാസം പിന്നിട്ടു; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം; നിർണായക തെളിവ് കിട്ടിയെന്ന് പറഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത ഒഴിയുന്നില്ല

ജസ്‌നയുടെ കാണാതായിട്ട് ആറ് മാസം പിന്നിട്ടു; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം; നിർണായക തെളിവ് കിട്ടിയെന്ന് പറഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ദുരൂഹത ഒഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിനിയായ ജസ്നയെ കാണാതായിട്ട് ആറ് മാസം പിന്നിടുമ്പോഴും ദുരൂഹത നീങ്ങുന്നില്ല. കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താനായില്ല. ജസ്ന കാണാതാകുന്നതിനുമുൻപ് ഒരു സുഹൃത്തിനെ നിരവധി തവണ ഫോണിൽ വിളിച്ചിരുന്നു. പൊലീസ് സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ജസ്ന വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്ക് പോകുന്നെന്നുപറഞ്ഞാണ് ഇറങ്ങുന്നത്.

എന്നാൽ ബന്ധുവീട്ടിൽ എത്താത്തതിനെ തുടർന്ന് പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു. ജസ്‌നയുടെ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ കേസ് ക്രൈം ബ്രാഞ്ചിന് നൽകണമെന്നാണ് ജസ്‌നയുടെ സഹോദരന്റെ ആവശ്യം. ഇത് സംബന്ധിച്ച ഹർജി അടുത്ത മാസം കോടതി പരിഗണിക്കാനിരിക്കുകയാണ്. ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.പല സ്ഥലങ്ങളിലും ജസ്നയെ കണ്ടതായി സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലങ്ങളിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലും ജസ്നയെ കണ്ടെത്താനായില്ല.

ജസ്‌ന കേസിൽ നിർണായക തെളിവ് ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ബന്ധുക്കൾ നൽകിയ ഹർജിയിൽ ആണ് സർക്കാർ ഇത് പറഞ്ഞത്. നിർണാ.ക തെളിവുകൾ ലഭിച്ചുവെന്നും കോടതിയെ അറിയിച്ചിട്ടും പിന്നീട് കാര്യമായ ഒരു പുരോഗതിയും കേസിന് ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP