Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് സംസ്ഥാന സർക്കാർ മോചിപ്പിക്കുന്നത് ആറ് ജീവപര്യന്തം തടവുകാരെ; പുറത്തെത്തുക പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു ജെ.ജോസും സി.അഭിലാഷും രാജു പോളും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജി. സുരേന്ദ്രൻ, ജി.കണ്ണൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവരും

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് സംസ്ഥാന സർക്കാർ മോചിപ്പിക്കുന്നത് ആറ് ജീവപര്യന്തം തടവുകാരെ; പുറത്തെത്തുക പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു ജെ.ജോസും സി.അഭിലാഷും രാജു പോളും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജി. സുരേന്ദ്രൻ, ജി.കണ്ണൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ് ജീവപര്യന്തം തടവുകാരെ സർക്കാർ മോചിപ്പിക്കുന്നത് ഗാന്ധിജിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ച്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു ജെ.ജോസ്, സി.അഭിലാഷ്, രാജുപോൾ എന്നിവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു ജി. സുരേന്ദ്രൻ, ജി.കണ്ണൻ, കെ.ഉണ്ണികൃഷ്ണൻ എന്നിവരെയുമാണു മോചിപ്പിക്കുന്നത്.

37 തടവുകാരുടെ പട്ടികയാണു സർക്കാർ നിയോഗിച്ച ഉന്നതതല സമിതി നൽകിയത്. ഇതിൽ ഗവർണറുടെ അംഗീകാരത്തോടെ 6 പേരെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. പട്ടികയിലെ മറ്റു ചിലർ ശിക്ഷ ഇളവില്ലാതെ തന്നെ ഇതിനോടകം കാലാവധി പൂർത്തിയാക്കി മോചിതരായെന്നു ജയിൽ അധികൃതർ പറഞ്ഞു.

തടവുകാരെ വിട്ടയ്ക്കാൻ സർക്കാർ സമർപ്പിച്ച ജംബോ പട്ടിക ഗവർണർ നേരത്തെ മടക്കിയിരുന്നു. തടവുപുള്ളികളുടെ വിശദാംശങ്ങൾ ഫയലിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിയമ സെക്രട്ടറി ഫയലിൽ ഒപ്പിടാത്തതിരുന്നതും ഗവർണർ ചൂണ്ടിക്കാട്ടി. ഓരോരുത്തരുടെയും കേസിന്റെ വിശദവിവരം ചോദിച്ചാണു ഗവർണർ ഫയൽ മടക്കിയത്.

ഇതേ പട്ടികയിലെ 37 പേർക്കാണു ഇപ്പോൾ മോചനം സാധ്യമാകുന്നത്. 126 പേരുടെ പട്ടികയാണു ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്തത്. ഒരു മാസം മുതൽ ഒന്നര വർഷം വരെയാണു ശിക്ഷാ കാലയളവിൽ ഇളവ് നൽകുന്നത്. നല്ലനടപ്പുകാരായ തടവുകാർക്കു 3 ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നൽകി വിട്ടയയ്ക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഫയൽ മന്ത്രിസഭാ യോഗം പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP