Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എസ്‌കെഎസ്എസ്എഫ് ട്രന്റ് സ്മാർട്ട് രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നാളെ

മണ്ണാർക്കാട്:എസ്‌കെഎസ്എസ്എഫ് വിദ്യാഭ്യാസ വിഭാഗം ട്രന്റിന്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സ്റ്റുഡന്റസ് മൊബിലൈസഷൻ ഫോർ അക്കാഡമിക് റീച് ആൻഡ് തർബിയ (സ്മാർട്ട്) പദ്ധതിയുടെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂർ മുഖ്യാഥിതിയായിരിക്കും.

രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്നതിനും സിവിൽ സർവീസ് അനുബന്ധ മേഖലകളിൽ തൊഴിൽ നേടുന്നതിനും സാമൂഹിക ധാർമ്മിക അവബോധമുള്ള വിദ്യാർത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതിയാണ് സ്മാർട്ട്. സ്‌കൂൾ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ റസിഡൻഷ്യൽ സൗകര്യത്തോടെ പ്രത്യേക പരിശീലനം നേടിയ മെന്റർമാരുടെ നേതൃത്വത്തിലണ് പദ്ധതി നടക്കുന്നത്. പരിപാടിയിൽ എസ്‌കെഎസ്എസ്എഫ് സംസ്ഥാന നേതാക്കളായ സത്താർ പന്തല്ലൂർ, ഹബീബ് ഫൈസി കോട്ടോപ്പാടം, ഡോ. ടി.എ മജീദ് കൊടക്കാട് തുടങ്ങി എസ്‌കെഎസ്എസ്എഫ്, ട്രന്റ് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP