Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗരവികസനത്തിനു പുതിയ മുഖം നൽകി ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വരുന്നു; ആദ്യ സ്മാർട്ട് ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ച് അനൂപ് മേനോൻ

നഗരവികസനത്തിനു പുതിയ മുഖം നൽകി ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വരുന്നു; ആദ്യ സ്മാർട്ട് ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ച് അനൂപ് മേനോൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഗര വികസനത്തിനു പുതിയ മുഖം നൽകി ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വരുന്നു. സ്മാർട്ട് ബസ് ഷെൽട്ടറുകളിൽ ആദ്യത്തേതിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം അനൂപ് മേനോൻ നിർവ്വഹിച്ചു.

സെക്രട്ടറിയറ്റിന് എതിർവശത്താണ് ആദ്യ സ്മാർട്ട് ഷെൽട്ടർ. പതിനെട്ടോളം ഷെൽട്ടറുകളുടെ പണി പുരോഗമിക്കുകയാണ്.

മുഴുവൻ സമയവും സൗജന്യ വൈഫൈ, ലാപ് ടോപ്, മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം, മാഗസിൻ, പത്രം തുടങ്ങിയവയുടെ ലഭ്യത, മികച്ച ഇരിപ്പിടങ്ങൾ, മുന്തിയ മേൽക്കൂര തുടങ്ങിയവയാണ് ഹൈടെക് ബസ് ഷെൽട്ടറുകളുടെ പ്രത്യേകത. പൂർണമായും സൗരോർജ്ജത്തിലായിരിക്കും ഇവയുടെ പ്രവർത്തനം.

പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നതിനായി ഓഡിയോ സൗകര്യവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ എഫ്.എം റേഡിയോ സൗകര്യവും ലഭ്യമാക്കും. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി എസ് ശിവകുമാറിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 89 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രതീക്ഷ എന്ന ഏജൻസിക്കാണ് നിർമ്മാണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP