Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ ഇനി സ്മാർട്ട് കാർഡ്; ഭൂഉടമകൾക്ക് സ്മാർട്ട് കാർഡ് കൊണ്ടുവരുന്നതോടെ ഇനി ഭൂമി രജിസ്‌ട്രേഷൻ മുതൽ നികുതി അടയ്ക്കൽ വരെ സ്മാർട്ട് കാർഡ് വഴിയാകും; റവന്യു ഡിപ്പാർട്ട്‌മെന്റിനെ സ്മാർട്ടാക്കാൻ ബൃഹത് പദ്ധതികളും

ഭൂമി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ ഇനി സ്മാർട്ട് കാർഡ്; ഭൂഉടമകൾക്ക് സ്മാർട്ട് കാർഡ് കൊണ്ടുവരുന്നതോടെ ഇനി ഭൂമി രജിസ്‌ട്രേഷൻ മുതൽ നികുതി അടയ്ക്കൽ വരെ സ്മാർട്ട് കാർഡ് വഴിയാകും; റവന്യു ഡിപ്പാർട്ട്‌മെന്റിനെ സ്മാർട്ടാക്കാൻ ബൃഹത് പദ്ധതികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂമി ഇടപാടുകൾക്ക് ഇനി സ്മാർട്ട് കാർഡ്. ഭൂമി ഇടപാടുകളിൽ സുതാര്യ ഉറപ്പാക്കാൻ സംസ്ഥാനത്തെ ഭൂവുമടമകൾക്ക് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യാ അതിഷ്ടിതമായ സ്മാർട് കാർഡുകൾ വരുന്നു. ഭൂമി വിൽപന, ഈടുവയ്ക്കൽ, ഭാഗം വയ്ക്കൽ തുടങ്ങി എല്ലാ ഇടപാടുകൾക്കും ഈ സ്മാർട് കാർഡായിരിക്കും അടിസ്ഥാനം. നികുതി അടയ്ക്കാനും ആധാറുമായി ബന്ധിപ്പിച്ച ഈ കാർഡ് മതിയാകും.

സംസ്ഥാനത്തെ ഭൂരേഖാ മാനേജ്‌മെന്റ് സംവിധാനം ബ്ലോക്‌ചെയിനിലേക്കു മാറാനുള്ള പ്രാരംഭ നടപടികളാണു സർക്കാർ ആരംഭിച്ചിരിക്കുന്നത്. റവന്യു, റജിസ്‌ട്രേഷൻ, സർവേ എന്നീ വകുപ്പുകളുടെ ഭൂരേഖാ സംവിധാനങ്ങൾ പദ്ധതിക്കായി ഒരുമിപ്പിക്കും. തിരുവനന്തപുരത്തെ വഞ്ചിയൂർ വില്ലേജിൽ നടപ്പാക്കുന്ന പൈലറ്റ് പദ്ധതിക്കായി കമ്പനികളിൽ നിന്നു സർക്കാർ താൽപര്യപത്രം ക്ഷണിച്ചു.

ബ്ലോക്‌ചെയിൻ എന്ത്?

ബാങ്കുകളിലും മറ്റും വിവരങ്ങൾ സൂക്ഷിക്കുന്ന ലഡ്ജറുകളുടെ ഓൺലൈൻ പതിപ്പാണു ബ്ലോക്‌ചെയിൻ. ഭൂവുടമ, വിവിധ സർക്കാർ വകുപ്പുകൾ കണ്ണികളായി (നോഡ്) പ്രവർത്തിക്കുന്ന ഒരു ശൃംഖലയാകും ഇതിലുണ്ടാവുക. ഏതെങ്കിലുമൊരു കണ്ണി ഇതിലൊരു മാറ്റം വരുത്തിയാൽ എല്ലാ കണ്ണികളുടെയും ഡിജിറ്റൽ റെക്കോർഡിൽ അതു തനിയെ രേഖപ്പെടുത്തും. അവ മായ്ക്കാനും കഴിയില്ല. ഉദാഹരണത്തിന് മുൻപു നടന്ന ഒരു ഇടപാടു മറച്ചുവച്ചു പുതിയ ഇടപാടു നടത്താനാവില്ല. നിലവിൽ പല വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിനാൽ തട്ടിപ്പുകൾക്കു സാധ്യതയേറെയാണ് ഇപ്പോൾ.

സ്മാർട്ട് കാർഡ്

കാർഡിൽ ഭൂവുടമയുടെ ചിത്രം, പേര്, വിലാസം, എൻക്രിപ്റ്റ് ചെയ്ത ഒരു പ്രൈവറ്റ് കീ (കോഡ്) എന്നിവയുണ്ടാകും. എടിഎം കാർഡുകൾക്കു സമാനമായി പിൻ നമ്പറും നൽകും. ഇടപാടുകൾക്കായി പ്രത്യേക മെഷീനിൽ പഞ്ച് ചെയ്യണം.

ഇടപാടുകൾ ഇങ്ങനെ

1 സ്ഥലം കൈമാറ്റം ഇടപാടുകാർ സബ് രജിസ്റ്റ്രാർ ഓഫിസുകളിലെത്തി സ്മാർട്ട് കാർഡിലെ കോഡ് പഞ്ച് ചെയ്യണം. ബയോമെട്രിക് പരിശോധനയുമുണ്ടാകും. ഇത്രയുമായാൽ ഇരുകൂട്ടരുടെയും ഭൂമി സംബന്ധമായ വിവരങ്ങൾ ദൃശ്യമാകും. കൈമാറ്റം നടന്നാലുടൻ ശൃംഖലയിലെ എല്ലാ നോഡുകളിലും ഇതു തനിയെ രേഖപ്പെടുത്തും.

2 ഈട് വയ്ക്കൽ ബാങ്കിൽ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ബാങ്കിന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. വായ്പ അംഗീകരിച്ചാൽ ഉടമയുടെ ഫോണിൽ എസ്എംഎസ് എത്തും. ഭൂമി ഈടുവച്ചതായി ശൃംഖലയിൽ രേഖപ്പെടുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP