Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുണയ്ക്ക് പിന്നാലെ 'ആളില്ലാ പൊലീസ് സ്റ്റേഷൻ'; ഉദ്യോഗസ്ഥരെ നേരിൽ കാണാതെതന്നെ പരാതി നൽകാം; 24 മണിക്കൂറും പ്രവർത്തന സജ്ജമാകുന്ന സ്റ്റേഷനുകൾ ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ്; പദ്ധതി നടപ്പാക്കുക ദുബായ് പൊലീസിന്റെ ആളില്ലാ സ്റ്റേഷനുകളുടെ മാതൃക സ്വീകരിച്ച്

തുണയ്ക്ക് പിന്നാലെ 'ആളില്ലാ പൊലീസ് സ്റ്റേഷൻ'; ഉദ്യോഗസ്ഥരെ നേരിൽ കാണാതെതന്നെ പരാതി നൽകാം; 24 മണിക്കൂറും പ്രവർത്തന സജ്ജമാകുന്ന സ്റ്റേഷനുകൾ ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ്; പദ്ധതി നടപ്പാക്കുക ദുബായ് പൊലീസിന്റെ ആളില്ലാ സ്റ്റേഷനുകളുടെ മാതൃക സ്വീകരിച്ച്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ''തുണ''യ്ക്കു പിന്നാലെ ജനങ്ങൾക്കു കൂടുതൽ സൗകര്യപ്രദമായി ''ആളില്ലാ പൊലീസ് സ്റ്റേഷൻ'' വരുന്നു. നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്.ദുബായ് പൊലീസിന്റെ ആളില്ലാ സ്റ്റേഷനുകളുടെ മാതൃക സ്വീകരിച്ചാണു പദ്ധതി നടപ്പാക്കുക. സെപ്റ്റംബറിൽ രാജ്യാന്തര െസെബർ സുരക്ഷാ സമ്മേളനമായ ''കൊക്കൂണി''ൽ വെച്ചു ഡി.ജി.പി. ലോക്നാഥ് ബെഹ്റയാണ് ആളില്ലാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറിയതോടെ നടപടികൾ ഊർജിതമായി. സംസ്ഥാന സർക്കാർ നടപ്പാക്കിയ ''തുണ'' സിറ്റിസൺ പോർട്ടലിനു പുറമെയാണ് ആളില്ലാ പൊലീസ് സ്റ്റേഷനുകൾ നടപ്പാക്കുന്നത്.

ഉദ്യോഗസ്ഥരെ നേരിൽ കാണാതെതന്നെ പരാതി നൽകാമെന്നതാണ് ആളില്ലാ പൊലീസ് സ്റ്റേഷനുകളുടെ( വെർച്വൽ പൊലീസ് സ്റ്റേഷൻ) സവിശേഷത.പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ വഴി തങ്ങളുടെ പരാതി സമർപ്പിക്കാം. ഇവ സെർവറുകൾ മുഖാന്തരം അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ കൺട്രോൾ റൂമിലേക്കോ എത്തിച്ചേരും. പരാതി രജിസ്റ്റർ ചെയ്തതിനു തെളിവായി പരാതിക്കാരന്റെ ഫോണിലേക്കു സന്ദേശമെത്തും. സംസ്ഥാനത്ത് ആളില്ലാ െഹെടെക് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇവ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും.

അതേ സമയം ''തുണ'' പോർട്ടലിനു വേണ്ടത്ര പ്രചാരണം നൽകുന്നില്ലെന്നു വിമർശനമുണ്ട്. ഇതു മൂലം വിരൽത്തുമ്പിൽ ലഭിക്കുന്ന സേവനത്തിനായി പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയിലാണു ജനം. സംസ്ഥാനത്തെ സ്റ്റേഷനിലേക്കും ഓൺെലെനായി പരാതിയും വിവരങ്ങളും നൽകാൻ ''തുണ'' വെബ് പോർട്ടലിലുടെ സാധിക്കും.

ഓൺെലെൻ പരാതികളുടെതത്സ്ഥിതി അറിയാനും രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ. പകർപ്പ് ലഭിക്കാനും പൊലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്അപേക്ഷിക്കാനും ഈ െസെറ്റിലൂടെ കഴിയും. സംശയകരമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന വസ്തുക്കൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ചു പൊലീസിനു രഹസ്യവിവരങ്ങളും ഓൺെലെനായി െകെമാറാം. നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ ഓൺെലെൻ െലെബ്രറി സംവിധാനവും പോർട്ടലിലുണ്ട്. വെബ്‌ െസെറ്റിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും സമയബന്ധിതമായി തീർപ്പാക്കുമെന്നാണു പൊലീസിന്റെ വാഗ്ദാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP