Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനമോടിക്കാൻ ഇനി സ്മാർട്ടാകണം; തട്ടിപ്പും വെട്ടിപ്പും ഒഴിവാക്കാൻ ആറുതരം സുരക്ഷാസംവിധാനങ്ങളോടെ പുതിയ ഏകീകൃത ലൈസൻസ്; സാരഥി ലൈസൻസ് അടുത്താഴ്ച മുതൽ കേരളത്തിലും

വാഹനമോടിക്കാൻ ഇനി സ്മാർട്ടാകണം; തട്ടിപ്പും വെട്ടിപ്പും ഒഴിവാക്കാൻ ആറുതരം സുരക്ഷാസംവിധാനങ്ങളോടെ പുതിയ ഏകീകൃത ലൈസൻസ്; സാരഥി ലൈസൻസ് അടുത്താഴ്ച മുതൽ കേരളത്തിലും

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: വാഹനമോടിക്കുന്നവരെല്ലാം ഇനി ഒറ്റകുടക്കീഴിലാവുകയാണ്. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം രാജ്യത്തുടനീളം ഏകീകൃത ലൈസൻസ് സംവിധാനം നടപ്പാക്കുകയാണ്. ഇതിന്റെ ചുവട് പിടിച്ച കേരളത്തിലും അടുത്താഴ്ച മുതൽ സാരഥി ലൈസൻസ് ലഭ്യമാകും.

ആറു തരം സുരക്ഷാ സംവിധാനങ്ങളാണ് ആദ്യഘട്ടത്തിലുണ്ടാവുക. സർക്കാർ ഹോളോഗ്രാം, ക്യൂ. ആർ കോഡ്, മൈക്രോ ലൈൻ, മൈക്രോ ടെക്സ്റ്റ്, ഗൈല്ലോച്ച പാറ്റേൺ, യു.വി എംബ്ലം എന്നിവ ഉൾപ്പെട്ടതാണ് ആദ്യഘട്ടത്തിലെ സുരക്ഷാ സംവിധാനങ്ങൾ .

വയലറ്റ് ,പച്ച, മഞ്ഞ എന്നിവ ഇടകലർത്തിയ നിറത്തിലാവും ഇത് ലഭ്യമാകുക. വ്യക്തിയുടെ ചിത്രം, രക്ത ഗ്രൂപ്പ്, സംസ്ഥാന സർക്കാറിന്റെ ഹോളോഗ്രാം എന്നിവയാണ് മുൻവശത്ത് പ്രധാനമായും ഉണ്ടാവുക. പുറകു വശത്ത് ക്യൂ. ആർ കോഡ് ഉണ്ടാകും. ഈ കോഡ് സ്‌കാൻ ചെയ്താൽ ലൈസൻസ് സംബന്ധിച്ച എല്ലാ വിവരവും ലഭിക്കും. ലൈസൻസും മോട്ടോർ വാഹന മുദ്രയും ഇരു വശത്തും ഉണ്ടാകും.

തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്, കൊല്ലത്ത് കരുനാഗപ്പള്ളി, ആലപ്പുഴ സബ് ആർ.ടി.ഓഫീസ് പരിധിയിലാവും . ആദ്യമായി സാരഥി ലൈസൻസ് ലഭിക്കുക. വൈകാതെ ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.അധികം താമസിയാതെ കേരളത്തിലുടനീളം സാരഥി ലഭ്യമാകും.ഊരാളുങ്കൽ ലേബർ സൊസൈറ്റി എന്ന കോഴിക്കോട് ആസ്ഥാനമായുള്ള സംഘടനയാണ് ഇതിന്റെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഈ സ്മാർട്ട് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ലൈസൻസിനുള്ള ഫീസ് അടയ്‌ക്കേണ്ടതും ഓൺലൈൻ വഴിയാണ്.സർട്ടിഫിക്കറ്റുകൾ അപേക്ഷകർതന്നെ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ലേണേഴ്‌സ് എടുത്ത് എത്ര ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം എന്ന് അപേക്ഷകനുതന്നെ തീരുമാനിക്കാം. ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് ഇനിമുതൽ ഏഴുദിവസം കഴിഞ്ഞാൽ ഹാജരാകാം. മുൻപ് 14 ദിവസം കഴിഞ്ഞേ ഹാജരാകാൻ കഴിയുമായിരുന്നുള്ളൂ. സാരഥി ഡ്രൈവിങ് ലൈസൻസുകൾ കേരളത്തിലെല്ലായിടത്തും വൈകാതെ കിട്ടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP