Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

കൊച്ചി: പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. രാവിലെ ജി 9 0425 നമ്പർ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷംസീറാണ് (23) പിടിയിലായത്.

920.500 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.എട്ട് പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകളിലായി ചെറിയ സ്വർണക്കട്ടികളുടെ രൂപത്തിലായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി.കമ്മീഷണർമാരായ കോശി അലക്സ്, ഇ.വി.ശിവരാമൻ, സുപ്രണ്ട്മാരായ എ.ഹബീബുള്ള, ലാൽഫി ജോസഫ്, ജെനീഷ് എം ജോർജ്, പി.ആർ.രജീഷ്, അജിത് ജോസ്, ഇൻസ്പെക്ടർമാരായ വികേശ് കുമാർ, രാഖി കൃഷ്ണകുമാർ, ഷിജോ തോമസ്, എ.ജനാർദ്ദനൻ, പി.എം.റപ്പായി എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP