Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടൻ കൂർക്ക കഴിക്കാൻ ആഗ്രഹിച്ചു കൃഷിയിടത്തിൽ നിന്നും പ്രത്യേകം പാക്ക് ചെയ്തു വാങ്ങി; നെടുമ്പാശ്ശേരിയിൽ സ്‌കാൻ ചെയ്തപ്പോൾ വിഷപ്പാമ്പ് ചാടിയിറങ്ങി; പാവം ഒരു പ്രവാസിയുടെ വിമാനയാത്ര ഇന്നലെ നെടുമ്പാശ്ശേരിയിൽ മുടങ്ങിയത് ഇങ്ങനെ

നാടൻ കൂർക്ക കഴിക്കാൻ ആഗ്രഹിച്ചു കൃഷിയിടത്തിൽ നിന്നും പ്രത്യേകം പാക്ക് ചെയ്തു വാങ്ങി; നെടുമ്പാശ്ശേരിയിൽ സ്‌കാൻ ചെയ്തപ്പോൾ വിഷപ്പാമ്പ് ചാടിയിറങ്ങി; പാവം ഒരു പ്രവാസിയുടെ വിമാനയാത്ര ഇന്നലെ നെടുമ്പാശ്ശേരിയിൽ മുടങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: നാട്ടിൽ വന്ന ശേഷം തിരിച്ച് ഗൾഫ് നാടുകളിലെ ജോലി സ്ഥലത്തേക്ക് പോകുന്ന പ്രവാസികൾ പൊതുവെ കൊണ്ടുപോകുന്ന നാടൻ വിഭവങ്ങളുണ്ട്. ഗൾഫിൽ കിട്ടാൻ പ്രയാസമുള്ള പച്ചക്കറികളും അച്ചാറുകളുമൊക്കെയാണ് ഇങ്ങനെ കൊണ്ടുപോകാറ്. അങ്ങനെ കൂർക്ക തിന്നാനുള്ള ആഗ്രഹത്താൽ കൃഷിയിടത്തിൽ നിന്നും പറിച്ച കൂർക്കയും പാക്കറ്റിലാക്കി വിമാനത്താവളത്തിൽ എത്തിയ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.

കൂർക്ക പായ്ക്കറ്റിൽവിഷപ്പാമ്പ് കടന്നു കൂടിയാതാണ് പ്രവാസിയുടെ യാത്ര മുടക്കിയത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനിൽ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനിൽ നാട്ടിൻപുറത്തെ കൃഷിയിടത്തിൽ നിന്നു നേരിട്ടു വാങ്ങിയതാണ് കൂർക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂർക്ക സുനിലിന് കൃഷിക്കാരൻ നൽകിയത്.

സുനിൽ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റിൽ കൂടി പൊതിഞ്ഞ് ഹാൻഡ് ബാഗിൽ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂർക്കപാക്കറ്റിൽ പാമ്പു കയറിക്കൂടിയത് യാത്രകരൻ അറിഞ്ഞിരുന്നില്ല. വിഷപാമ്പുമായി പാലക്കാട്ടു നിന്നു യാത്ര ചെയ്ത് വിമാനത്താവളത്തിൽ എത്തുകയും ചെയത്ു.

സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകൾക്കിടെ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പാമ്പിനെ തല്ലിക്കൊന്നു. ഉഗ്ര വിഷമുള്ള വളവളപ്പൻ പാമ്പായിരുന്നു ഇത്. ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാൻ നിരോധനമുള്ളതിനാൽ സിഐഎസ്എഫ് അധികൃതർ ഇയാളുടെ യാത്ര റദ്ദാക്കി, നെടുമ്പാശേരി പൊലീസിനു കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP