Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബൈക്കിന്റെ സീറ്റിനടിയിൽ ഒളിച്ചിരുന്നയാളെ കണ്ടത് ഉടമ; മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ തല പുറത്തേക്കിട്ട് നോക്കിയത് മൂർഖൻ പാമ്പ്; 'യാത്ര' പോകാനെത്തിയ പാമ്പിനെ പിടികൂടിയത് പവിത്രൻ ഏഴിലോട്

ബൈക്കിന്റെ സീറ്റിനടിയിൽ ഒളിച്ചിരുന്നയാളെ കണ്ടത് ഉടമ; മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ തല പുറത്തേക്കിട്ട് നോക്കിയത് മൂർഖൻ പാമ്പ്; 'യാത്ര' പോകാനെത്തിയ പാമ്പിനെ പിടികൂടിയത് പവിത്രൻ ഏഴിലോട്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: യാത്ര പോകാൻ ബുള്ളറ്റ് സ്റ്റാർട്ടാക്കാനെത്തിയ ഉടമ കണ്ടത് ബൈക്കിന്റെ സീറ്റിനടിയിൽ നിന്നും പുറത്തേക്ക് തല നീട്ടുന്ന മൂർഖൻ പാമ്പിനെ. നീലേശ്വരം പേരോൽ സ്വദേശിയായ രാജേഷ് നമ്പ്യാരുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിലാണ് മൂർഖൻ പാമ്പ് കയറിക്കൂടിയത്. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ബുള്ളറ്റിന്റെ സീറ്റിനടിയിൽ ചുരുണ്ടിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടാൻ തുടങ്ങി. തുടർന്ന് പാമ്പുപിടുത്തക്കാരൻ പവിത്രൻ ഏഴിലോടെത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

വാഹനങ്ങളിൽ പാമ്പ് കയറില്ല എന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. എന്നാൽ കാറുകൾ ഉൾപ്പെടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പല കാരണങ്ങളാൽ പാമ്പ് കയറാം. വാഹനത്തിന്റെ എൻജിന്റെ ചൂട് തന്നെയാകും പാമ്പുകളെ ആകർഷിക്കുന്നതെന്നാണ് വിദഗ്ദർ പറയുന്നത്.
പുല്ലുകൾ നിറഞ്ഞ പ്രദേശത്തിനു സമീപത്ത് വാഹനങ്ങൾ നിർത്തിയിട്ടാലും പാമ്പ് കയറാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.

 

Stories you may Like

More News in this category+

MNM Recommends +

Go to TOP