Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിവാഹതിരായ അമ്മമാരുടെ ക്ഷേമത്തിന് 'പിണറായി സർക്കാരിന്റെ' കൈത്താങ്ങ്; പ്രതിമാസം 2000രൂപ; സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പർശം പദ്ധതിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി; അപേക്ഷാഫോറം സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ നിന്നോ സുരക്ഷാമിഷൻ വെബ്സൈറ്റിൽ നിന്നോ ലഭിക്കും; പദ്ധതി ആരംഭിച്ചത് ചൂഷണത്തിന് വിധേയരായി അമ്മമാരാകുന്ന അഗതികൾക്കായി

അവിവാഹതിരായ അമ്മമാരുടെ ക്ഷേമത്തിന് 'പിണറായി സർക്കാരിന്റെ' കൈത്താങ്ങ്; പ്രതിമാസം 2000രൂപ; സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പർശം പദ്ധതിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി; അപേക്ഷാഫോറം സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ നിന്നോ സുരക്ഷാമിഷൻ വെബ്സൈറ്റിൽ നിന്നോ ലഭിക്കും; പദ്ധതി ആരംഭിച്ചത് ചൂഷണത്തിന് വിധേയരായി അമ്മമാരാകുന്ന അഗതികൾക്കായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പിണറായി സർക്കാരിന്റെ കൈതാങ്ങ്. അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പർശം പദ്ധതിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

തുടക്കത്തിൽ പ്രതിമാസം 300 രൂപയായിരുന്ന ധനസഹായം 1,000 രൂപയാക്കി വർധിപ്പിച്ചിരുന്നു. നിലവിലെ ജീവിത സാഹചര്യത്തിൽ അമ്മമാരെ സംബന്ധിച്ച് ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018ൽ ഈ സർക്കാർ പ്രതിമാസ ധനസഹായം 1,000 രൂപയിൽ നിന്നും 2,000 രൂപയാക്കി വർധിപ്പിച്ചു.

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്ന അഗതികൾക്ക് പ്രതിമാസ ധനസഹായം നൽകി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്നേഹ സ്പർശം.പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാർക്കും ലഭിക്കുന്ന രീതിയിൽ പിന്നീട് ഭേദഗതി വരുത്തി ഉത്തരവായി.

നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവരോ ആയിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷാഫോറം ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ നിന്നും സാമൂഹ്യ സുരക്ഷാമിഷൻ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർക്കോ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ നൽകേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP