Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശക്തമായ മൂടൽമഞ്ഞ്; മസ്‌ക്കറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടക്കം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

ശക്തമായ മൂടൽമഞ്ഞ്; മസ്‌ക്കറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടക്കം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

നെടുമ്പാശേരി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു. മൂന്ന് ആഭ്യന്തര സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് വഴിതിരിച്ചു വിട്ടത്.

പുലർച്ചെ 7.10ന് കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന മസ്‌ക്കറ്റിൽ നിന്നുള്ള ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്കും, ഏയർ ഏഷ്യയുടെ ബംഗളൂരുവിൽ നിന്നുള്ള വിമാനം തിരികെ അവിടേക്ക് തന്നെയും, 7.15ന് എത്തേണ്ടിയിരുന്ന ഒമാൻ എയറിന്റെ മസ്‌കറ്റിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തേക്കും, 7.25ന് ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്.

കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടർന്ന് വിമാനങ്ങളെല്ലാം തിരികെ കൊച്ചിയിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP