Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സി പി എമ്മിനെതിരെ ശോഭ സുരേന്ദ്രന്റെ വെല്ലുവിളി; പിണറായി വിജയൻ ഡൽഹിയിൽ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തിലെന്ന് ശോഭ; ആർഎസ്എസ് നേതൃത്വം അനുവദിച്ചാൽ കേരളത്തിലെ അമ്മമാർ കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും; കണ്ണൂരിലെ അക്രമങ്ങൾക്ക് പിന്നിൽ പിണറായിയും കോടിയേരിയുമെന്നും ശോഭ

സി പി എമ്മിനെതിരെ ശോഭ സുരേന്ദ്രന്റെ വെല്ലുവിളി; പിണറായി വിജയൻ ഡൽഹിയിൽ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തിലെന്ന് ശോഭ; ആർഎസ്എസ് നേതൃത്വം അനുവദിച്ചാൽ കേരളത്തിലെ അമ്മമാർ കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും; കണ്ണൂരിലെ അക്രമങ്ങൾക്ക് പിന്നിൽ പിണറായിയും കോടിയേരിയുമെന്നും ശോഭ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും ഡൽഹിയിൽ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യം കൊണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ആർഎസ്എസ് നേതൃത്വം അനുവദിച്ചാൽ കേരളത്തിലെ  അമ്മമാർ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കുമെന്നും ശോഭ സുരേന്ദ്രൻ.

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെതിരെ കടുത്ത ഭാഷയിലായിരുന്നു ശോഭ ആക്രമണം അഴിച്ചു വിട്ടത്. കണ്ണൂർ ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾക്ക് പിന്നിൽ പിണറായിയും കോടിയേരിയുമാണ്.  ഇരുനേതാക്കളും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ തണലിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. കേരളത്തിൽ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാൻ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ നേരിട്ടു കണ്ടാൽ ചെരിപ്പൂരി അടിക്കും. കേരളത്തിൽ ബിജെപിയുടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 18 സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയാണ് ബിജെപി. അവിടെയുള്ള സി.പി.എം പ്രവർത്തകർ ബിജെപിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്. പിണറായി വിജയനൊക്കെ ഡൽഹിയിൽ ഇറങ്ങി നടക്കുന്നതു ഞങ്ങളുടെ ഔദാര്യത്തിലാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പയ്യന്നൂരിൽ സി പി എം -ബിജെപി സംഘർഷത്തെത്തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ വച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രകോപനപരമായ പ്രസംഗം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP