Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയരാഘവനെയും സോഷ്യൽ മീഡിയ കൊന്നു; നടന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രത്തിനൊപ്പം വ്യാജവാർത്ത പ്രചരിച്ചത് ഫേസ്‌ബുക്കിലും വാട്‌സാപ്പിലും; വ്യാജവാർത്ത ഷെയർ ചെയ്യുന്ന എല്ലാവർക്കും എതിരേ നടപടിയെന്ന് ഡിജിപി സെൻകുമാർ

വിജയരാഘവനെയും സോഷ്യൽ മീഡിയ കൊന്നു; നടന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രത്തിനൊപ്പം വ്യാജവാർത്ത പ്രചരിച്ചത് ഫേസ്‌ബുക്കിലും വാട്‌സാപ്പിലും; വ്യാജവാർത്ത ഷെയർ ചെയ്യുന്ന എല്ലാവർക്കും എതിരേ നടപടിയെന്ന് ഡിജിപി സെൻകുമാർ

കോട്ടയം: സോഷ്യൽ മീഡിയയിൽ ഒരുപാടു പ്രമുഖർ അകാലചരമം അടഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ നടൻ വിജയരാഘവന്റെ പേരും. വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വാർത്ത സമാഹമാധ്യമങ്ങളായ ഫേസ്‌ബുക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി പ്രചരിക്കുന്നത്. അതേസമയം, വാർത്തയ്‌ക്കെതിരെ വിജയരാഘവൻ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രമാണിതെന്നു വ്യക്തമാക്കിയ അദ്ദേഹം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

അതേസമയം, വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി ടി.പി. സെൻകുമാർ അറിയിച്ചു. തന്നെപ്പറ്റി ഇത്തരം ഒരു വാർത്ത പരന്നതിന്റെ പശ്ചതലത്തിൽ വിജയരാഘവൻ തന്നെയാണ് നേരിട്ട് ഡിജിപിക്കു പരാതി സമർപ്പിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP