Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെളിഞ്ഞത് വിശ്വാസ വഞ്ചന മാത്രം; സാമ്പത്തിക തട്ടിപ്പ് തെളിഞ്ഞില്ലെന്ന് കോടതി; സോളാർ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് ടി സി മാത്യവിനെ കബളിപ്പിച്ച കേസിൽ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു; ഉമ്മൻ ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യിൽനിന്ന് പണം തട്ടിയെന്ന കേസിൽ വിധി നാളെ

തെളിഞ്ഞത് വിശ്വാസ വഞ്ചന മാത്രം; സാമ്പത്തിക തട്ടിപ്പ് തെളിഞ്ഞില്ലെന്ന് കോടതി; സോളാർ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് ടി സി മാത്യവിനെ കബളിപ്പിച്ച കേസിൽ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു; ഉമ്മൻ ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യിൽനിന്ന് പണം തട്ടിയെന്ന കേസിൽ വിധി നാളെ

തിരുവനന്തപുരം: സോളാർ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി സി മാത്യവിനെ കബളിപ്പിച്ച കേസിൽ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ടി സി മാത്യുവിൽനിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

ഇരുവർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനായിട്ടുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. പക്ഷെ അതൊരു സിവിൽ തർക്കം മാത്രമെന്നും കോടതി വിലയിരുത്തി. അതേസമയം ഉമ്മൻ ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യിൽനിന്ന് പണം തട്ടിയെന്ന ബിജു രാധാകൃഷ്ണനെതിരായ കേസിൽ നാളെ സിജെഎം കോടതി വിധി പറയും.

ബിജു രാധാകൃഷ്ണൻ, സരിത എസ്.നായർ എന്നിവരാണ് കേസിലെ പ്രതികൾ. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആർ.ബി.നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിത എസ്.നായരുമാണ് സോളാർ ഉപകരണ ഇടപാടിനായി ടി.സി.മാത്യുവിനെ സമീപിച്ചത്.

സോളാർ പാനൽ സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി കരാർ ഉണ്ടാക്കാൻ പോകുകയാണെന്നും പദ്ധതിയിൽ മുതൽമുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേർന്ന് 1.05 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2013- ലായിരുന്നു തട്ടിപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP