Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോളാർ കേസിൽ എം.കെ. കുരുവിളയ്ക്ക് ഉമ്മൻ ചാണ്ടി 1.61 കോടി നല്‌കേണ്ട; ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികൾ പിഴ നല്കണമെന്ന വിധി ബെംഗളൂരു കോടതി റദ്ദാക്കി; വിധി ഏകപക്ഷീയമെന്ന വാദം കോടതി അംഗീകരിച്ചു; സോളാർ കേസിൽ മുൻ മുഖ്യമന്ത്രിക്കു താത്കാലിക ആശ്വാസം

സോളാർ കേസിൽ എം.കെ. കുരുവിളയ്ക്ക് ഉമ്മൻ ചാണ്ടി 1.61 കോടി നല്‌കേണ്ട; ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികൾ പിഴ നല്കണമെന്ന വിധി ബെംഗളൂരു കോടതി റദ്ദാക്കി; വിധി ഏകപക്ഷീയമെന്ന വാദം കോടതി അംഗീകരിച്ചു; സോളാർ കേസിൽ മുൻ മുഖ്യമന്ത്രിക്കു താത്കാലിക ആശ്വാസം

ബെംഗളൂരു: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. 1.61 കോടി രൂപ പിഴ നൽകണമെന്ന വിധി ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജി അംഗീകരിച്ചു.

കേസിൽ ജൂണിൽ വീണ്ടും വാദം കേൾക്കും. വിധി ഏകപക്ഷീയമാണെന്നും കേസ് വീണ്ടും ഫയലിൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹർജി നൽകിയത്.

സോളർ പദ്ധതിക്കായി 1.35 കോടി രൂപ വാങ്ങി കൊച്ചിയിലെ സ്‌കോസ എജ്യൂക്കേഷനൽ കൺസൽറ്റൻസി വഞ്ചിച്ചെന്ന് ആരോപിച്ച് എം.കെ. കുരുവിളയാണ് ഹർജി നല്കിയത്. ആറു പ്രതികളുള്ള കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ആറു പ്രതികളും ചേർന്നു കുരുവിളയ്ക്ക് 1.61 കോടി രൂപ തിരിച്ചുനൽകണമെന്ന് 2016 ഒക്ടോബർ 24നാണ് കോടതി വിധിച്ചത്.

തന്റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അതിനാൽ വിധി അസ്ഥിരപ്പെടുത്തണമെന്നും ഉമ്മൻ ചാണ്ടി കോടതിയെ ബോധിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP