Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൊഴി; സോളാർ പദ്ധതിയിൽ സഹകരിക്കാൻ മുഖ്യമന്ത്രി പണം ആവശ്യപ്പെട്ടെന്ന് വ്യവസായി കുരുവിളയുടെ മൊഴി

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൊഴി; സോളാർ പദ്ധതിയിൽ സഹകരിക്കാൻ മുഖ്യമന്ത്രി പണം ആവശ്യപ്പെട്ടെന്ന് വ്യവസായി കുരുവിളയുടെ മൊഴി

കൊച്ചി: സോളാർ തട്ടിപ്പുകേസിലെ വിവാദങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിട്ടൊഴിയുന്നില്ല. സോളാർ കേസ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച് ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകി. ബാംഗ്ലൂരിലെ മലയാളി വ്യവസായി എം കെ കുരുവിളയാണ് ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകിയത്. സോളാർ പദ്ധതി നടപ്പിലാക്കാൻ മുഖ്യമന്ത്രി പണം ആവശ്യപ്പെട്ടെന്ന ആരോപണമാണ് എം കെ കുരുവിള കമ്മീഷൻ മുമ്പാകെ ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ ബന്ധു എന്ന് അവകാശപ്പെടുന്ന ആൻഡ്രൂസിനൊപ്പം തിരുവനന്തപുരത്ത് പോയി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നവുനെന്നും കുരുവിള പറഞ്ഞു. വിദേശ കമ്പനി കേരളത്തിൽ തുടങ്ങാനിരിക്കുന്ന സോളാർ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. പദ്ധതിയിൽ സഹകരിക്കണമെങ്കിൽ പണം നൽകണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായാണ് കുരുവിളയുടെ മൊഴി. മുഖ്യമന്ത്രിയുമായി പിന്നീട് പല തവണ ഫോണിൽ സംസാരിച്ചു. കൂടുതൽ ചർച്ചകൾക്കായി ഗൺമാനായിരുന്ന സലിം രാജിന്റെയും മറ്റൊരാളിന്റെയും ഫോൺ നമ്പർ തനിക്ക് നൽകിയതായും കുരുവിള ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ എഴുതി നൽകിയ മൊഴിയിൽ വ്യക്തമാക്കി.

നേരത്തെ സോളാർ വിവാദം പുറത്തുവന്ന വേളയിൽ എം കെ കുരുവിളയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇങ്ങനെ ചെയ്തത് തട്ടിപ്പുകേസിലെ പ്രതികളുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണെന്നും കുരുവിള ആരോപിക്കുകയുണ്ടായി. മുഖ്യമന്ത്രിയും കുടുംബവും ആണ് ബിജു രാധാകൃഷ്ണന്റെ കമ്പനിക്ക് പിന്നിലെന്നും എം കെ കുരുവിള നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP