Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനികൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോൾ; ബാഗുകളും ചെരിപ്പും സീറ്റിന് സമീപം കണ്ട ടി.ടി.ആർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വഡോദര സ്റ്റേഷന് സമീപത്ത് നിന്നും

സൈനികൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോൾ; ബാഗുകളും ചെരിപ്പും സീറ്റിന് സമീപം കണ്ട ടി.ടി.ആർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയത് വഡോദര സ്റ്റേഷന് സമീപത്ത് നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീകണ്ഠപുരം: അവധിക്ക് നാട്ടിലേക്ക് മടങ്ങിയ സൈനികൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. കാഞ്ഞിലേരി ബാലങ്കരിയിലെ മാവില വീട്ടിൽ പ്രജിത്ത് ആണ് മരിച്ചത്. നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് പ്രജിത്ത് വീണ് മരിച്ചത്. ഹരിയാണയിലെ ഹിസാറിൽ ജോലി ചെയ്തിരുന്ന പ്രജിത്ത് ഈ മാസം 19-നാണ് ലീവിനായി നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പ്രജിത്തിന്റെ ബാഗുകളും ചെരിപ്പും സീറ്റിന് സമീപം കണ്ട ടി.ടി.ആർ ഉടമസ്ഥനെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

റെയിൽവേ പൊലീസ് ബാഗിൽ നിന്ന് കിട്ടിയ ആർമികാർഡ് പരിശോധിച്ച് നാട്ടിലേക്ക് ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച വഡോദര സ്റ്റേഷൻ കഴിഞ്ഞ് ഹൊസൈൻ റോഡ് എന്ന സ്ഥലത്തെ റെയിൽവേ പാളത്തിന് സമീപത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP