Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനികന്റെ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച്; യുവതിയെ കാണാനെത്തിയ മൂന്നുപേരെ തേടി പൊലീസ്

സൈനികന്റെ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച്; യുവതിയെ കാണാനെത്തിയ മൂന്നുപേരെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: സൈനികന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ഝാർഖണ്ഡിലാണ് സൈനികന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഝാർഖണ്ഡിലെ ലോഹർദഗ്ഗയിലാണ് സംഭവം.

ശനിയാഴ്ച വൈകീട്ട് യുവതിയെ കാണാനായി മൂന്നുപേർ എത്തിയിരുന്നതായി ഗ്രാമവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്ത്രീയെ കാണാനെത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ബന്ദാര പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ഹിമാചൽ പ്രദേശിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP