Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം നടിച്ച് പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്നെന്ന് അലി അക്‌ബർ; ബിജെപി നേതാവ് ശ്രമിക്കുന്നത് മതസ്പർദ്ധ വളർത്താനെന്ന് പറഞ്ഞ് കേസ് കൊടുത്ത് സോളിഡാരിറ്റി

പ്രണയം നടിച്ച് പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്നെന്ന് അലി അക്‌ബർ; ബിജെപി നേതാവ് ശ്രമിക്കുന്നത് മതസ്പർദ്ധ വളർത്താനെന്ന് പറഞ്ഞ് കേസ് കൊടുത്ത് സോളിഡാരിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ലൗ ജിഹാദിന്റെ പേരിൽ മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി നേതാവ് അലി അക്‌ബറിനെതിരെ സോളിഡാരിറ്റിയുടെ പരാതി. അലി അക്‌ബർ ഫേസ്‌ബുക്ക് പേജിലൂടെ മതസ്പർദ്ധ വളർത്തുന്നതായി കാണിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി ഉമ്മർ ആലത്തൂരാണ് കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരം കലാപ ശ്രമത്തിന് നേതൃത്വം നൽകുന്നത് വലിയ ക്രമസമാധാന പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

കോഴിക്കോട് ലൗ ജിഹാദിലൂടെ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലും കലാപം സൃഷ്ടിക്കുന്ന വിധത്തിലും ആസൂത്രിതമായ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാൻ ശ്രമം നടന്നെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടുവണ്ണൂർ സ്വദേശി മുഹമ്മദ് ജാസിമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നത്. ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ ആസൂത്രിത മതപരിവർത്തനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് സംവിധായകൻ കൂടിയായ അലി അക്‌ബർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

അലി അക്‌ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നിങ്ങൾ കരുതും പോലെ അത്ര ചെറുതല്ല ഈ മാഫിയ. പുറത്തുവരാത്ത എത്ര കഥകൾ. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ പെട്ടു... ഉന്നതങ്ങളിൽ ബന്ധപ്പെട്ട് മതം മാറ്റ കേന്ദ്രങ്ങളിൽ നിന്നും തിരികെ കൊണ്ടുവന്നവർ വരെ ഉണ്ട്.

ഇത്തരം ചതികൾക്കെതിരെ ഹൈന്ദവ സംഘടനകൾ ശബ്ദം ഉയർത്തിയപ്പോൾ ക്രിസ്ത്യൻ സംഘടനകളിൽ നിന്നും നാമമാത്ര പ്രതികരണം മാത്രമുണ്ടായി. എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു ക്രിസ്ത്യാനികൾക്കിടയിലും ഒരു വിഭാഗം ഹൈന്ദവരുടെയും, മുസ്ലീങ്ങളുടെയും, വീടുകളിൽ കയറിയിറങ്ങി മതത്തിലേക്ക് ക്ഷണിക്കുന്നു. പ്രത്യേകിച്ച് താഴെക്കിടയിലുള്ള ദളിത് വിഭാഗങ്ങളിൽ പെട്ടവരെയും മതം മാറ്റത്തിന് വേണ്ടി പ്രേരിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP