Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതി നേരിടുന്ന താലൂക്കുകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ

പ്രളയക്കെടുതി നേരിടുന്ന താലൂക്കുകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്ന ചില താലൂക്കുകളിലെ മുഴുവൻ വിദ്യാലയങ്ങൾക്കും മറ്റു താലൂക്കുകളിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും കുട്ടനാട് താലൂക്കിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയാണ്. അന്നേ ദിവസം ജില്ലയിലെ എല്ലാ അംഗനവാടികളും തുറന്നു പ്രവർത്തിക്കേണ്ടതും പോഷകാഹാര വിതരണം ഉൾപ്പടെയുള്ള പ്രവർത്തനം നടത്തേണ്ടതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലപ്പുറം നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (അംഗൻവാടികൾ , മദ്രസകൾ ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മറ്റ് താലൂക്കുകളിലെ ക്യാമ്പുകൾ ആയും കളക്ഷൻ സെന്റർ ആയും പ്രവർത്തിക്കുന്നതും റസ്‌ക്യൂ ടീം താമസിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ശനിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP